പുതുവത്സരാഘോഷത്തിനിടെ തിരുവനന്തപുരത്ത് ഒരാള്‍ വെട്ടേറ്റ് മരിച്ചു

പുതുവര്‍ഷ ആഘോഷത്തിനിടെ ശാന്തിപുരം കോളനിയിലുണ്ടായ നിസാര പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്
പുതുവത്സരാഘോഷത്തിനിടെ തിരുവനന്തപുരത്ത് ഒരാള്‍ വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: പുതുവര്‍ഷാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ തിരുവനന്തപുരം ബാലരാമപുരത്ത് ഒരാള്‍ വെട്ടേറ്റു മരിച്ചു.  മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മാറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്താണ് മരിച്ചത്. 

പുതുവര്‍ഷ ആഘോഷത്തിനിടെ ശാന്തിപുരം കോളനിയിലുണ്ടായ നിസാര പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയാണ് മരിച്ച അരുണ്‍ജിത്. അരുണിന്റെ സുഹൃത്ത് വണ്ടന്നൂര്‍ സ്വദേശി അനീഷിനാണ് പരിക്കേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com