വീട്ടമ്മയ്‌ക്കെതിരെ അപവാദ പ്രചാരണം;  വാട്‌സ്ആപ് ഗ്രൂപ്പിനെതിരെ കേസെടുത്തു

വീട്ടമ്മയ്‌ക്കെതിരെ അപവാദ പ്രചാരണം;  വാട്‌സ്ആപ് ഗ്രൂപ്പിനെതിരെ കേസെടുത്തു

വീട്ടമ്മയെ അപമാനിക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങത്തിലൂടെ പ്രചാരണം നടത്തിയെന്ന പരാതിയില്‍ വാട്‌സആപ് ഗ്രൂപ്പിനെതിരെ കേസ്

മാവേലിക്കര: വീട്ടമ്മയെ അപമാനിക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങത്തിലൂടെ പ്രചാരണം നടത്തിയെന്ന പരാതിയില്‍ വാട്‌സആപ് ഗ്രൂപ്പിനെതിരെ കേസ്. 

തെക്കേകര ഉമ്പര്‍നാട് സ്വദേശിനിയായ വീട്ടമ്മയാണ് പുണ്യാളന്‍ എന്ന പേരിലുള്ള വാട്‌സ്ആപ് ഗ്രൂപ്പിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. വീട്ടമ്മയും ഭര്‍ത്താവും ഒരുമിച്ചുള്ള ചിത്രങ്ങളിട്ട ശേഷം വീട്ടമ്മയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങളാണ് ഗ്രൂപ്പിലൂടെ നടത്തിയത്.അയല്‍വാസി പറഞ്ഞു വിവരമറിഞ്ഞ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയാരിന്നു. വിദേശത്തുള്ള ഭര്‍ത്താവിനോടും വീട്ടമ്മ വിവരങ്ങള്‍ പറഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com