കൊച്ചി: ഇടുക്കി പാപ്പാത്തിചോലയില്‍ സിപിഐ അനധികൃതമായി ഭൂമി കൈയ്യേറിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐ. സിപിഐയെ പഴിചാരി ഭൂമി കയ്യേറ്റക്കാരും കൊള്ളക്കാരും രക്ഷപ്പെടാന്‍ ശ്രമിക്കണ്ടെന്ന് സിപിഐ ദേശീയ എക്‌സിക്ക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പറഞ്ഞു. സിപിഐയെ കുറ്റപ്പെടുത്തി അനധികൃത കയ്യേറ്റങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. സിപിഐയും ഭൂമി കയ്യേറിയിട്ടുണ്ടെന്ന് വാദിച്ച് സിപിഎമ്മോ മറ്റാരെങ്കിലുമോ ഭൂമി കയ്യേറുന്നത് ശരിയായ നിലപാടല്ല, അദ്ദേഹം പറഞ്ഞു.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനാണ് സിപിഐയും പാപ്പാത്തിചോലയില്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന ആരോപണവുമായി രംഗത്ത് വന്നത്. അനധികൃതമായി ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത് പൊളിച്ചു കളഞ്ഞ അതേ സിപിഐ തന്നെ പാപ്പാത്തിചോലയില്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നായിരുന്നു ജയചന്ദ്രന്റെ വിമര്‍ശനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ