ഐഎംഎ പ്ലാന്റ് പദ്ധതി വേഗത്തിലാക്കിയത് മുഖ്യമന്ത്രി; വനത്തെ ബാധിച്ചാല്‍ അനുമതിയില്ലെന്ന് വനം വകുപ്പ്

പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി വനം വകുപ്പ് രംഗത്തെത്തി. വനത്തിനും മൃഗങ്ങള്‍ക്കും അപകടം സംഭവിക്കുമെന്ന് ബോധ്യപ്പെട്ടാല്‍ പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് വനം മന്ത്രി
ഐഎംഎ പ്ലാന്റ് പദ്ധതി വേഗത്തിലാക്കിയത് മുഖ്യമന്ത്രി; വനത്തെ ബാധിച്ചാല്‍ അനുമതിയില്ലെന്ന് വനം വകുപ്പ്

തിരുവനന്തപുരം: പാലോട് ഐഎംഎ ആശുപത്രി മാലിന്യ പ്ലാന്റ് നിര്‍മ്മാണ പദ്ധതി വേഗത്തിലാക്കിയത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം. പദ്ധതിക്ക് പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ചത് ഈ യോഗത്തിന് ശേഷമാണ്. ആരോഗ്യ, തദ്ദേശ ഭരണ മന്ത്രിമാരും ഉദ്യോഗസ്ഥരും  യോഗത്തില്‍ പങ്കെടുത്തിരുന്നു. പരിസ്ഥിതി അനുമതി അതോറിറ്റി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ജനങ്ങള്‍ പദ്ധതിയോട് സഹകരിക്കണമെന്നും വനം വകുപ്പ് പങ്കെടുത്ത യോഗത്തിലാണ് പദ്ധതിക്ക് തീരുമാനമായതെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. 

എന്നാല്‍ പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി വനം വകുപ്പ് രംഗത്തെത്തി. വനത്തിനും മൃഗങ്ങള്‍ക്കും അപകടം സംഭവിക്കുമെന്ന് ബോധ്യപ്പെട്ടാല്‍ പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. 

പദ്ധതിയെ എതിര്‍ത്ത് സ്ഥലം സിപിഎം എംഎല്‍എ ഡി.കെ മുരളി രംഗത്ത് വന്നിരുന്നു. പദ്ധതിക്ക് അനിയോജ്യമല്ല പ്രദേശമെന്ന് സര്‍ക്കാരിനെ അറിയിക്കുമെന്നും പ്ലാന്റ് തുടങ്ങരുതെന്ന് ഐഎംഎയോട് ആവശ്യപ്പെട്ടിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. 

പ്‌ലാന്റ് വന്യജീവികളുടെ സ്വൈര്യവിഹാരത്തിന് തടസമുണ്ടാക്കുമെന്നും പരിസ്ഥിതിക്ക്  കോട്ടമുണ്ടാക്കുമെന്നും ഡിഎഫ്ഒയുടെ റിപ്പോര്‍ട്ടില്‍ പറയന്നു. ജലസ്രോതസുകള്‍ മലിനമാകുന്നത്  സമീപത്തുള്ള നിരവധി ആദിവാസി ഊരുകളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഗസ്ത്യവനമേഖലയില്‍ സ്ഥാപിക്കാനൊരുങ്ങുന്ന പ്ലാന്റിന്റെ പദ്ധതിപ്രദേശത്ത് ഇന്ന് കലക്ടര്‍ തെളിവെടുപ്പിനെത്താമിരിക്കെയാണ് വിവാദം ശക്തമായിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com