കാനത്തിന്റെ നാട്ടില്‍പോലും സിപിഐയ്ക്ക് സ്വാധീനമില്ല; മാണിയോട് കൂട്ടുകൂടാമെന്ന് സിപിഎം കോട്ടയം ജില്ലാ സമ്മേളന റിപ്പോര്‍ട്ട്

സിപിഐയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചും കേരള കോണ്‍ഗ്രസുമായുള്ള ബന്ധത്തെ സ്വാഗതം ചെയ്തും സിപിഎം കോട്ടയം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്
കാനത്തിന്റെ നാട്ടില്‍പോലും സിപിഐയ്ക്ക് സ്വാധീനമില്ല; മാണിയോട് കൂട്ടുകൂടാമെന്ന് സിപിഎം കോട്ടയം ജില്ലാ സമ്മേളന റിപ്പോര്‍ട്ട്

കോട്ടയം: സിപിഐയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചും കേരള കോണ്‍ഗ്രസുമായുള്ള ബന്ധത്തെ സ്വാഗതം ചെയ്തും സിപിഎം കോട്ടയം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. ജില്ലാ പഞ്ചായത്തില്‍ മാണിയുമായി ഉണ്ടാക്കിയ സഖ്യം സംസ്ഥാനത്ത് മാതൃകയാക്കാവുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഏര്യ സമ്മേളനങ്ങളില്‍ വിഭാഗിയതയുണ്ടായതായും റിപ്പോര്‍ട്ട് സമ്മതിക്കുന്നു. റിപ്പോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ച ഇന്ന് നടക്കും. 

സിപിഐയുടെ ശ്കതി കുറഞ്ഞെന്നും പാര്‍ട്ടി സെക്രട്ടറിയായ കാനം രാജേന്ദ്രന്റെ ജില്ലായായിട്ടുപോലും  കോട്ടയത്തെ പ്രധാന ശക്തികേന്ദ്രമായ വൈക്കത്ത് പോലും സിപിഐയ്ക്ക് പഴയ സ്വാധീനമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സിപിഐയുടെ ശക്തി കുറഞ്ഞ ഇടങ്ങളില്‍ ബിജെപി കരുത്താര്‍ജിക്കുന്നുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

ഏര്യ സമ്മേളനങ്ങളിലെ വിഭാഗിയതയെക്കുറിച്ചും പുതുപ്പള്ളിയിലേയും പാലയിലേയും ഏര്യ സെക്രട്ടറിമാര്‍ തോറ്റതിനെപ്പറ്റിയും കമ്മീഷന്‍ അന്വേഷിക്കും. 

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടം തുടര്‍ന്ന് വന്ന  നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ കഴിയാതിരുന്നത് പോരായ്മയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com