കേരളത്തില്‍ ലൗ ജിഹാദിന് തെളിവില്ലെന്ന് ആഭ്യന്തര വകുപ്പ്; അഞ്ച് വര്‍ഷത്തിനിടെ ഇസ്‌ലാം മതം സ്വീകരിച്ചത് 7299പേര്‍

കേരളത്തിലെ പെണ്‍കുട്ടികളെ സംഘടിതമായി പ്രണയിച്ച് മതം മാറ്റുന്നതിന് തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണ രേഖ
കേരളത്തില്‍ ലൗ ജിഹാദിന് തെളിവില്ലെന്ന് ആഭ്യന്തര വകുപ്പ്; അഞ്ച് വര്‍ഷത്തിനിടെ ഇസ്‌ലാം മതം സ്വീകരിച്ചത് 7299പേര്‍

തിരുവനന്തപുരം: കേരളത്തിലെ പെണ്‍കുട്ടികളെ സംഘടിതമായി പ്രണയിച്ച് മതം മാറ്റുന്നതിന് തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണ രേഖ. മാതൃഭൂമിയാണ് ഈ വാര്‍ത്ത് പുറത്തുവിട്ടിരിക്കുന്നത്. വ്യക്തികളുടെ സ്വാധീനത്തിലും പ്രണയവിവാഹങ്ങള്‍ വഴിയും ഒട്ടേറെ പെണ്‍കുട്ടികള്‍ ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ട്. ഇത് ലൗ ജിഹാദാണെന്നതിന് തെളിവില്ലെന്ന് സംസ്ഥന ആഭ്യന്തര വകുപ്പ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ പറയുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. 

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്ന് മുന്‍ പോലീസ് മേധാവിയും ഇന്റലിജന്‍സ് മേധാവിയുമായിരുന്ന ടി.പി. സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളിക്കളയുന്നതാണ് റിപ്പോര്‍ട്ട്. 2011 മുതല്‍ 2016 വരെ 7299 പേര്‍ കേരളത്തില്‍ ഇസ്ലാംമതം സ്വീകരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ര്!ഷം ശരാശരി 1216 പേരാണ് ഇസ്ലാമിലേക്ക് മാറിയത്. വ്യക്തികളുടെ സ്വാധീനവും അടുപ്പവുമാണ് പ്രധാനകാരണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് മതംമാറുന്നവരില്‍ ഏറെയും. 64 ശതമാനം വരുമിത്. 

മലബാര്‍ മേഖലയില്‍ ഇസ്ലാം മതം സ്വീകരിച്ച 568 പേരുടെ വിവരങ്ങള്‍ പഠനവിധേയമാക്കിയ ആഭ്യന്തരവകുപ്പ്, മതംമാറിയവരുടെ പ്രത്യേകതകളും രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരാണ് ഏറ്റവും രകൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്ന ജില്ല. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 

18നും 25നും മധ്യേ പ്രായമുള്ളവരാണ് അധികവും മതപരിവര്‍ത്തനത്തിന് വിധേയരാവുന്നത്. 39 ശതമാനം വരുമിത്. മതംമാറിയവരില്‍ 44.7 ശതമാനംപേര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ്. 34.6 ശതമാനം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരാണ്. 10.7 ശതമാനംപേര്‍ ബിരുദം നേടിയവരും നാലുശതമാനം ബിരുദാനന്തര ബിരുദധാരികളുമാണ്. 

ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത് ഹിന്ദു മതത്തില്‍ നിന്നുമാണ്. 82 ശതമാനം. ഇതില്‍ പിന്നാക്ക വിഭാഗക്കാരാണ് കൂടുതലും. 64.6ശതതമാനം. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 17.9ശതമാനം മതം മാറുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com