പൊലീസ് സ്‌റ്റേഷനില്‍ എഎസ്‌ഐ തൂങ്ങി മരിച്ച നിലയില്‍; കൈക്കൂലി കേസില്‍ വിചാരണ നടക്കാനിരിക്കെയാണ് മരണം

തോമസിനെതിരേ വിജിലന്‍സ് കേസില്‍ ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് സംഭവം
പൊലീസ് സ്‌റ്റേഷനില്‍ എഎസ്‌ഐ തൂങ്ങി മരിച്ച നിലയില്‍; കൈക്കൂലി കേസില്‍ വിചാരണ നടക്കാനിരിക്കെയാണ് മരണം

കൊച്ചി: കടവന്ത്ര പോലീസ് സ്‌റ്റേഷന്‍ വളപ്പിലെ കെട്ടിടത്തില്‍ എഎസ്‌ഐ തൂങ്ങി മരിച്ച നിലയില്‍. മുളവുകാട് സ്വദേശിയായ എഎസ്‌ഐ തോമസ് ആണ് മരിച്ചത്. തോമസിനെതിരേ വിജിലന്‍സ് കേസില്‍ ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് സംഭവം. 

ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 2008 ല്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് തോമസിനെതിരേ കേസെടുത്തിരിക്കുന്നത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ തോമസ് രാത്രി സ്‌റ്റേഷനിലേക്ക് തിരിച്ചെത്തി സഹപ്രവര്‍ത്തകരുമായി ചെലവഴിച്ച് പുലര്‍ച്ചെയാണ് പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com