സോഷ്യലിസം യാഥാര്‍ഥ്യമാകാന്‍ മൃത്യുജ്ഞയ ഹോമവും വേണ്ടിവരും; സിപിഎമ്മിനെ പരിഹസിച്ച് ജയശങ്കര്‍

ചിലപ്പോൾ ശത്രുദോഷ പരിഹാര പൂജ, മൃത്യുഞ്ജയ ഹോമം, സുദർശന ക്രിയ; മറ്റു ചിലപ്പോൾ ക്ഷുദ്രം, മാരണം, കൂടോത്രം
സോഷ്യലിസം യാഥാര്‍ഥ്യമാകാന്‍ മൃത്യുജ്ഞയ ഹോമവും വേണ്ടിവരും; സിപിഎമ്മിനെ പരിഹസിച്ച് ജയശങ്കര്‍

സോഷ്യലിസം യാഥാര്‍ഥ്യമാകാന്‍ 

സിപിഎമ്മിന് നേര്‍ക്ക് പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. സിപിഎം സോഷ്യലിസം യാഥാര്‍ഥ്യമാകാന്‍ ശത്രുദോഷ പരിഹാര പൂജ, മൃത്യുജ്ഞയ ഹോമം, സുദര്‍ശന ക്രിയ എന്നിവയുള്‍പ്പെടെ പല ത്യാഗങ്ങളും വേണ്ടിവരുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ  ജയശങ്കറിന്റെ പരിഹാസം. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ശത്രു സംഹാര പൂജ നടന്നുവെന്ന വാര്‍ത്തയെ  ഉന്നം വെച്ചാണ്‌ ജയശങ്കറിന്റെ പരാമര്‍ശം.

കമ്മ്യൂണിസത്തിനു വേണ്ടി എന്തും ചെയ്യാം, അല്ലെങ്കിൽ ഒന്നും ചെയ്യരുത്. മഹത്തായ ഇന്ത്യൻ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാർഥ്യമാക്കാനും വേണ്ടി പല ത്യാഗങ്ങളും സഹിക്കേണ്ടി വരും. ചിലപ്പോൾ ശത്രുദോഷ പരിഹാര പൂജ, മൃത്യുഞ്ജയ ഹോമം, സുദർശന ക്രിയ; മറ്റു ചിലപ്പോൾ ക്ഷുദ്രം, മാരണം, കൂടോത്രമെന്നും ഫേസ്ബുക്കില്‍ ജയശങ്കര്‍ കുറിക്കുന്നു.

ഫേസ്ബുക്ക പോസ്റ്റിന്റെ പൂര്‍ണ രൂപം
 

കമ്മ്യൂണിസ്റ്റുകാർ പ്രേമിക്കാമോ?: ഒരു സഖാവ് പണ്ട് ഇഎംഎസ്സിനോടു ചോദിച്ചു.

കമ്മ്യൂണിസത്തിനു വേണ്ടിയാണെങ്കിൽ പ്രേമിക്കാം: സംശയലേശമന്യേ, ഈയെമ്മിൻ്റെ മറുപടി.

ഇതാണ് പാർടി ലൈൻ. കമ്മ്യൂണിസത്തിനു വേണ്ടി എന്തും ചെയ്യാം, അല്ലെങ്കിൽ ഒന്നും ചെയ്യരുത്.

മഹത്തായ ഇന്ത്യൻ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാർഥ്യമാക്കാനും വേണ്ടി പല ത്യാഗങ്ങളും സഹിക്കേണ്ടി വരും. ചിലപ്പോൾ ശത്രുദോഷ പരിഹാര പൂജ, മൃത്യുഞ്ജയ ഹോമം, സുദർശന ക്രിയ; മറ്റു ചിലപ്പോൾ ക്ഷുദ്രം, മാരണം, കൂടോത്രം.

ചില സന്ദർഭങ്ങളിൽ ബൂർഷ്വാസിയെ കബളിപ്പിക്കാൻ ഇതുപോലെയുളള അടവുനയം വേണ്ടിവരും. കടകംപള്ളി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് കഴിപ്പിച്ചതും സുധാകരൻ ശബരിമല ശാസ്താവിനെ പറ്റി ഇംഗ്ലീഷിൽ കവിത എഴുതിയതും അതുകൊണ്ടാണ്.

വിരുദ്ധന്മാരും വിവരദോഷികളും പലതും പറയും. സഖാക്കളാരും അതു വിശ്വസിക്കരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com