ഐഎംഎ മാലിന്യ പ്ലാന്റ്: മറ്റൊരു സ്ഥലം കണ്ടെത്തല്‍ ശ്രമകരം, ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി ശൈലജ

ഉടന്‍ തന്നെ പ്ലാന്റിന് മറ്റൊരു സ്ഥലം കണ്ടെത്തുന്നത് ശ്രമകരമാണ്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തും.
ഐഎംഎ മാലിന്യ പ്ലാന്റ്: മറ്റൊരു സ്ഥലം കണ്ടെത്തല്‍ ശ്രമകരം, ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി ശൈലജ

തിരുവനന്തപുരം: പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മാലിന്യസംസ്‌ക്കരണ പ്ലാന്റ് നിര്‍മ്മാണത്തില്‍ നിലപാട് മയപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍.  ഉടന്‍ തന്നെ പ്ലാന്റിന് മറ്റൊരു സ്ഥലം കണ്ടെത്തുന്നത് ശ്രമകരമാണ്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തും. അതേസമയം 
പ്ലാന്റ് പാലോട് തന്നെ നിര്‍മ്മിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. 

നേരത്തെ പ്ലാന്റ് നിര്‍മ്മാണത്തെ ചൊല്ലി സര്‍ക്കാരില്‍ ഭിന്നസ്വരം ഉയര്‍ന്നിരുന്നു. നിര്‍മ്മാണത്തെ അനുകൂലിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തുവന്നപ്പോള്‍, അന്തിമ തീരുമാനം പരിസ്ഥിതി വകുപ്പിന്റെതായിരിക്കും എന്നാണ് വനംവകുപ്പ് മന്ത്രി കെ രാജു പ്രതികരിച്ചത്. 

 മാലിന്യസംസ്‌കരണത്തിന് മറ്റൊരിടമില്ലെന്ന് ചൂണ്ടികാട്ടിയാണ് പ്ലാന്റ് നിര്‍മ്മാണത്തിന് അനുകൂലമായി മന്ത്രി കെ കെ ശൈലജ രംഗത്തുവന്നത്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങി ഏഴ് ജില്ലകളിലെ ആശുപത്രി മാലിന്യം സംസ്‌കരിക്കാനാണ് ഐഎംഎയുടെ നേതൃത്വത്തില്‍ പെരിങ്ങമലയില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ തീരുമാനത്തിന് എതിരെ വന്‍ ജനരോഷമാണ് ഉയര്‍ന്നുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com