കെഎസ്ആര്‍ടിസിയെ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍; സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് സത്യവാങ്മൂലം

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍. ഇനി സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ ആകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു
കെഎസ്ആര്‍ടിസിയെ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍; സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് സത്യവാങ്മൂലം

കൊച്ചി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍. ഇനി സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ ആകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഗതാഗതവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറയുന്നു. പെന്‍ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്

പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ല. എന്നിട്ടും 1984 മുതല്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കാനായി എല്ലാ മാസവും പണം നല്‍കാനാവില്ലെന്ന് മന്ത്രി തോമസ് ഐസക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ വിശദീകരിച്ചിരുന്നു. നവംബര്‍ മുതല്‍ രണ്ടുവര്‍ഷത്തേക്കുളള പെന്‍ഷന്‍ വിതരണം പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന മന്ത്രിയുടെ തന്നെ ഉറപ്പില്‍ നിന്നുളള പിന്മാറ്റമായിരുന്നു ഇത്. ഇതിനെതിരെ പെന്‍ഷന്‍കാര്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com