രോഗിയ ചികിത്സിക്കന്‍ സമ്മതിക്കാതെ ഡോക്ടറെ സമരത്തിനിറക്കി കൊണ്ടുപോയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു  

രോഗികള്‍ക്ക് ചികിത്സ നിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത്  പ്രഥമദൃഷ്ട്യ നിയമവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍
രോഗിയ ചികിത്സിക്കന്‍ സമ്മതിക്കാതെ ഡോക്ടറെ സമരത്തിനിറക്കി കൊണ്ടുപോയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു  

തിരുവനന്തപുരം: രോഗികള്‍ക്ക് ചികിത്സ നിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത്  പ്രഥമദൃഷ്ട്യ നിയമവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. .ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരംചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് തടസ്സമില്ലെങ്കിലും അത് രോഗികളുടെ ജീവന്‍ കൈയിലെടുത്ത് കൊണ്ടാകരുതെന്ന് കമീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് നോട്ടീസില്‍ പറയുന്നു. 


മെഡിക്കല്‍ ബന്ദ് ദിവസം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചുകൊണ്ടിരുന്ന വനിത ഡോക്ടറെ സമരത്തിന്റെ ഭാഗമായി സഹ ഡോക്ടര്‍മാര്‍ വിളിച്ചിറക്കി കൊണ്ടുപോയ സംഭവത്തില്‍ പത്രവാര്‍ത്തയുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 

ചികിത്സിക്കാനെത്തിയ ഡോക്ടറെ വിളിച്ചിറക്കിയ സംഭവം ഉള്‍പ്പെടെ ബന്ദ് ദിവസം സംസ്ഥാനത്ത് നടന്ന ചികിത്സനിഷേധങ്ങള്‍ അന്വേഷിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറും ഡിജിപിയും നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദശിച്ചിട്ടുണ്ടെന്നു മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. മുന്നിലിരിക്കുന്ന രോഗിയെ പരിശോധിക്കാന്‍ ഡോക്ടര്‍ക്കു ബാധ്യതയുണ്ട്. ആ ഡോക്ടറെ പിടിച്ചിറക്കിക്കൊണ്ടുപോയതു ശരിയായില്ല. വൈദ്യശാസ്ത്ര നൈതികതയ്ക്കു (മെഡിക്കല്‍ എത്തിക്‌സ്) നിരക്കാത്ത സംഭവങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com