ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ പ്രവേശിച്ചിരുന്നെന്ന് കടകംപള്ളി; അമ്മയുടെ മടിയിലിരുത്തി ശബരിമലയില്‍ വച്ചാണ് തന്റെ ചോറൂണ് നടത്തിയതെന്ന് ടി.കെ.എ നായര്‍ 

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളും പ്രവേശിച്ചിരുന്നതായി ദേവസ്വം മന്ത്രിയും ശബരിമല ഉപദേശക സമിതി  നിയുക്ത ചെയര്‍മാനും 
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ പ്രവേശിച്ചിരുന്നെന്ന് കടകംപള്ളി; അമ്മയുടെ മടിയിലിരുത്തി ശബരിമലയില്‍ വച്ചാണ് തന്റെ ചോറൂണ് നടത്തിയതെന്ന് ടി.കെ.എ നായര്‍ 

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്മയുടെ മടിയില്‍ ഇരുത്തി ശബരിമല ക്ഷേത്രത്തില്‍ വച്ചായിരുന്നു തന്റെ ചോറൂണെന്ന് ശബരിമല ഉപദേശക സമിതി  നിയുക്ത ചെയര്‍മാന്‍ ടി.കെ.എ നായരും പറഞ്ഞു.

രാജകുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നുവെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. സൗകര്യങ്ങളും സന്നാഹങ്ങളും ഉണ്ടായിരുന്ന കുടുംബത്തിലെ സ്ത്രീകള്‍ പണ്ട് ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പന്തളം രാജാവിന്റെ നിര്‍ദേശപ്രകാരമാണ് അന്ന് അമ്മയും അച്ഛനും ദര്‍ശനം നടത്തിയതെന്ന് ടി.കെ.എ നായര്‍ പറയുന്നു. 1939 നവംബര്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനകം ശബരിമലയില്‍ ചോറൂണിന് വേണ്ടി അച്ഛനും, അമ്മയും അമ്മാവനും കൂടി പോയി. അമ്മയുടെ മടിയില്‍ ഇരുന്ന് ശബരിമല ക്ഷേത്ര സന്നിധിയില്‍ വച്ച് എനിക്ക് ചോറ് തന്നു എന്നാണ് അമ്മയും അച്ഛനും പറഞ്ഞതെന്ന് ടികെഎ നായര്‍ പറയുന്നു. 

ബഹുമാനിക്കേണ്ടത് സാധാരണ ബുദ്ധിയ്ക്ക് തോന്നേണ്ട കാര്യമാണ്. സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്ത്രീപുരുഷ വിവേചനത്തെ ന്യായീകരിക്കാനാകില്ലെന്നും അതിന് പ്രത്യേക വേദമോ ശാസ്ത്രമോ പാണ്ഡിത്യമോ ഒന്നും ആവശ്യമുണ്ടെന്ന് തനിക്കു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com