സിപിഎം കോട്ടയം ജില്ലാസെക്രട്ടറിയായി വിഎന്‍ വാസവന് രണ്ടാമൂഴം ; ജെയ്ക് സി തോമസ് അടക്കം ജില്ലാ കമ്മിറ്റിയില്‍ അഞ്ചു പുതുമുഖങ്ങള്‍  

രണ്ടാം തവണയാണ് വാസവന്‍ ജില്ലാ സെക്രട്ടറിയാകുന്നത്. 37 അംഗ ജില്ലാ കമ്മിറ്റിയില്‍ അഞ്ചു പുതുമുഖങ്ങളും ഇടംനേടി.
സിപിഎം കോട്ടയം ജില്ലാസെക്രട്ടറിയായി വിഎന്‍ വാസവന് രണ്ടാമൂഴം ; ജെയ്ക് സി തോമസ് അടക്കം ജില്ലാ കമ്മിറ്റിയില്‍ അഞ്ചു പുതുമുഖങ്ങള്‍  

കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വിഎന്‍ വാസവനെ വീണ്ടും തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് വാസവന്‍ ജില്ലാ സെക്രട്ടറിയാകുന്നത്. ജില്ലാ സെക്രട്ടറി പദവിയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ കെ ജെ തോമസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2015 ലാണ് വാസവന്‍ ജില്ലാ സെക്രട്ടറിയാകുന്നത്. 

37 അംഗ ജില്ലാ കമ്മിറ്റിയില്‍ അഞ്ചു പുതുമുഖങ്ങളും ഇടംനേടി. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി തോമസാണ് ജില്ലാ കമ്മിറ്റികളില്‍ ഇടംനേടിയ പുതുമുഖങ്ങളില്‍ പ്രമുഖന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സമ്മേളനം നടന്നത്. 

കെ എം മാണിയുടെ കേരള കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന് ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസാണ് ആദ്യം നിലപാട് വ്യക്തമാക്കേണ്ടത്. പിന്നീട് ഇക്കാര്യത്തില്‍ സിപിഎമ്മും, ഇടതുമുന്നണിയും തീരുമാനമെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികളില്‍ ഇപ്പോഴും വിഭാഗീയത നിലനില്‍ക്കുന്നതായി ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com