തിരുവനന്തപുരം: കെ എം മാണിയുടെ എല്‍ഡിഎഫ് മുന്നണി പ്രവേശന നീക്കത്തിനെതിരെ സിപിഐ രംഗത്ത്. അഴിമതിക്കാരെ തൈലം പൂശി മുന്നണിയിലെടുക്കാന്‍ ആരും നോക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തുറന്നടിച്ചു.
വരാന്‍ തയ്യാറുളള എല്ലാവരെയും മുന്നണിയില്‍ എടുക്കേണ്ട കാര്യമില്ല. എന്നാല്‍ മുന്നണി വിട്ടുപോയവര്‍ തിരിച്ചുവരണമെന്നും കാനം പറഞ്ഞു. സിപിഐ ദുര്‍ബലമായാല്‍ മുന്നണി ശക്തിപ്പെടുമെന്ന ചിന്ത സിപിഎമ്മിനു വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ