ശശീന്ദ്രന് തിരിച്ചടി; ഫോണ്‍ കെണി കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി യുവതി പിന്‍വലിച്ചു

മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി കേസിലെ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന ശശീന്ദ്രന്റെ കാത്തിരിപ്പ് ഇനിയും നീളും 
ശശീന്ദ്രന് തിരിച്ചടി; ഫോണ്‍ കെണി കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി യുവതി പിന്‍വലിച്ചു

കൊച്ചി: മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി കേസിലെ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു. ഫോണ്‍ വിളിക്കേസ് റദ്ദാക്കണമെന്ന ഹര്‍ജിയാണ് യുവതി പിന്‍വലിച്ചത്. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

യുവതിയുടെ നിലപാട് മാറ്റം മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന ശശീന്ദ്രന്റെ
കണക്കുകൂട്ടലിനുള്ള തിരിച്ചടിയായി.  കേസില്‍  കക്ഷിചേര്‍ന്നവര്‍ ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുത്. മന്ത്രി എന്ന നിലയില്‍ അധികാരദുര്‍വിനിയോഗം നടത്തിയതായുയും യുവതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വാഗ്ദാനം നല്‍കിയിരുന്നു. ആ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് ഇവര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതി പിരിയുന്നതിന് മുന്‍പായി വിധി പറയുന്നതിനായി മാറ്റുകയാണെന്ന് കോടതി അറിയിച്ചിരുന്നു. അതിനിടെയാണ് ഹര്‍ജിക്കാരിയുടെ അഭിഭാഷകനായ ബി രാമന്‍പിള്ള കേസ് പിന്‍വലിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും കോടതിയെ അറിയിച്ചത്. പിന്നീട് വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ പരാതി പിന്‍വലിച്ചിട്ടില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ ഫോണ്‍ വിളി കേസില്‍ ശശീന്ദ്രന് എതിരായ കേസ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ തുടരും. 
കേസ് നിലനില്‍ക്കും. 

ചാനല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയിലാണ് ശശീന്ദ്രന്റെ അശ്‌ളീല സംഭാഷണം ഉള്‍പ്പെട്ടിരുന്നത്. ഔദ്യോഗികാവശ്യത്തിന് മന്ത്രിയെ സമീപിച്ച വീട്ടമ്മയോട് നടത്തിയ സംഭാഷണം എന്ന പേരിലായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്. ഇതിനെ തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശശീന്ദ്രനെ  ചാനല്‍ ഹണിട്രാപ്പില്‍ കുടുക്കിയാതാണെന്ന് വ്യക്തമായിരുന്നു. തുടക്കത്തില്‍ നിഷേധിച്ച ചാനല്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ചാനല്‍ സിഇഒയും യുവതിയും അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ഫോണ്‍ വിളി വിവാദത്തില്‍ സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ശശീന്ദ്രന് പകരം മന്ത്രിസഭയിലെത്തിയ തോമസ് ചാണ്ടി കയ്യേറ്റ വിവാദാത്തില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ രാജിവെച്ച സാഹചര്യത്തില്‍ വീണ്ടും മന്ത്രിയായി തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ശശീന്ദ്രന് തിരിച്ചടിയായി ഹര്‍ജി പിന്‍വലിച്ച നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com