മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിച്ചത് യുഡിഎഫിന്റെ തീരുമാനമന്ന് കെ മുരളീധരന്‍ 

മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാനുള്ള തീരുമാനം യുഡിഎഫ് എടുത്ത പൊതുതീരുമാനം - കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫിനെ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്നുമാണ് മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാനുള്ള തീരുമാനം 
മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിച്ചത് യുഡിഎഫിന്റെ തീരുമാനമന്ന് കെ മുരളീധരന്‍ 

കോഴിക്കോട്: മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാനുള്ള തീരുമാനം യുഡിഎഫ് എടുത്ത പൊതുതീരുമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ലീഗിന്റെ അഭ്യര്‍ത്ഥനമാനിച്ചല്ല തീരുമാനമെടുത്തതെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫിനെ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്നുമാണ് മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് ഐകകണ്ഠ്യമായീ തീരുമാനമെടുത്തതെന്നും മുരളീധരന്‍ പറഞ്ഞു.

ആര്‍എസ്എസ് മാത്രമാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്നും മറ്റുള്ളവരോട് വിയോജിപ്പുകള്‍ മാത്രമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളോട് മാന്യമായി ഇടപെടുന്നതാണ് കോണ്‍ഗ്രസ് സംസ്‌കാരമെന്നും മുരളീധരന്‍ പറഞ്ഞു. മര്‍ക്കസ സമ്മേളനം ബഹിഷ്‌കരിച്ച കോണ്‍ഗ്രസ് നിലപാടിനെതിരെ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ രംഗത്തെത്തിയിരുന്നു. ബഹിഷ്‌കരണം ഏകപക്ഷീയമാകില്ലെന്നായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ യു ഡി എഫ് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. അങ്ങിനെയൊരു തീരുമാനവും യു ഡി എഫ് എടുത്തിട്ടില്ലെന്നും എന്നെ സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ തന്നെ കാന്തപുരത്തെ അസൗകര്യം അറിയിച്ചിരുന്നു. ബംഗളുരുവിലും മുംബൈയിലും പരിപാടികളുള്ളതിനാല്‍ എത്താന്‍ കഴിയില്ല. രാഹുല്‍ ഗാന്ധിയുടെ ഒരു പരിപാടിയിലും പങ്കെടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം കാന്തപുരത്തെ നേരത്തെ അറിയിച്ചതാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അല്ലാതെ സമ്മേളനം ബഹിഷ്‌കരിക്കാനൊന്നും തീരുമാനിച്ചിട്ടില്ല. എം കെ രാഘവന്‍ അടക്കം മറ്റു യു ഡി എഫ് നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ചെന്നിത്തലയുടെ ഇതേ അഭിപ്രായം തന്നെയായിരുന്നു കെപിസിസി പ്രസിഡന്റ് എംഎം ഹസനും പങ്കുവെച്ചത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com