വക്കീലിന്റെ തന്തയ്ക്ക് വിളിച്ചാലും ഇതേ ന്യായം പറയുമോ; അതൊ ചെപ്പക്കുറ്റി അടിച്ചു പൊളിക്കുമോ: ജയശങ്കറോട് വിഎസ് അനില്‍കുമാര്‍

എന്തായാലും ഒട്ടും അന്തസ്സില്ലാത്ത ഇടപെടല്‍ ആണ് എ.കെ.ജി എന്ന ജനനായകന്റെ പേരില്‍ വി.ടി.ബലറാം എന്ന ചെക്കന്‍ നടത്തിയത്.മണി ശങ്കര അയ്യരെ പുറത്താക്കിയ ആര്‍ജ്ജവം ഈ കാര്യത്തില്‍ കോണ്‍ഗ്രസ്കാണിക്കണം
വക്കീലിന്റെ തന്തയ്ക്ക് വിളിച്ചാലും ഇതേ ന്യായം പറയുമോ; അതൊ ചെപ്പക്കുറ്റി അടിച്ചു പൊളിക്കുമോ: ജയശങ്കറോട് വിഎസ് അനില്‍കുമാര്‍

കണ്ണൂര്‍: എകെജി വിരുദ്ധ പരാമര്‍ശത്തില്‍ ബല്‍റാം മാപ്പു പറയണോ എന്ന ചോദ്യത്തിന് അയാള്‍ തൃത്താലയില്‍ നല്ല റോഡുകള്‍ ഉണ്ടാക്കി, രണ്ടുതവണ സി.പി.എം കോട്ടയില്‍ ജയിച്ചു എന്നൊക്കെ ജയശങ്കരന്‍ വക്കീല്‍ വ്യാഖ്യാനിക്കുന്നതു കേട്ടു. ഇനി വി.ടി.ബലറാം കേറി വക്കീലിന്റെ തന്തയ്ക്ക് വിളിച്ചാലും ഇതേ ന്യായം പറയുമോ അതൊ ചെപ്പക്കുറ്റി അടിച്ചു പൊളിക്കുമോ എന്നു കൂടിയേ അറിയാനുള്ളുവെന്ന്് എഴുത്തുകാരന്‍ വിഎസ് അനില്‍കുമാര്‍. സത്യം പറഞ്ഞാല്‍ ബല്‍റാമിന്റെ പ്രസ്താവന കേരളത്തിലെ രാഷ്ട്രീയ യുവത്വത്തിന് വലിയ അപമാനം ഉണ്ടാക്കിയിരിക്കുന്നു.

എന്തായാലും ഒട്ടും അന്തസ്സില്ലാത്ത ഇടപെടല്‍ ആണ് എ.കെ.ജി എന്ന ജനനായകന്റെ പേരില്‍ വി.ടി.ബലറാം എന്ന ചെക്കന്‍ നടത്തിയത്.മണി ശങ്കര അയ്യരെ പുറത്താക്കിയ ആര്‍ജ്ജവം ഈ കാര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡണ്ടും പ്രവര്‍ത്തക സമിതിയും കാണിക്കണമെന്നും വിഎസ് അനില്‍കുമാര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

വി.ടി.ബല്‍റാം സ് ററുപ്പിഡ് ആയി കാര്യങ്ങള്‍ കണ്ടു എന്നു പറയാനാവില്ല. ഉമ്മന്‍ ചാണ്ടി മുതല്‍ ഹൈബി ഈഡന്‍ വരെ പത്തോളം കോണ്‍ഗ്രസ് വീരന്മാര്‍ക്കെതിരായി ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങള്‍ ഒരു ജൂഡിഷറി കമ്മീഷന്‍ കണ്ടെത്തിയ സന്ദര്‍ഭം. അതും ഉമ്മന്‍ ചാണ്ടി തന്നെ നിയമിച്ച കമ്മീഷന്‍. ആ റിപ്പോട്ടിനെ എന്തു ചെയ്യണം എന്ന് ഇനിയും തീരുമാനിക്കാതെ നിലവിലുള്ള സര്‍ക്കാര്‍ തപ്പിക്കളിക്കുമ്പോള്‍ രണ്ട് സാധ്യതകള്‍ ഞാന്‍ കാണുന്നു: 1. എ.കെ.ജി ക്ക് എതിരായി ഇത്തരം ഒരു ആരോപണം ഉന്നയിച്ച് ആരോപണങ്ങള്‍ക്ക് മറയിടുക. 2. തന്റെ നേതാക്കളും സഹപ്രവര്‍ത്തകരും കമ്മീഷന്‍ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ശിക്ഷിക്കപ്പെടാതെ പോകരുത് എന്ന് തീര്‍ച്ചയാക്കി സി.പി.എം നെ പ്രകോപിപ്പിക്കുക. അതു വഴി കോണ്‍ഗ്രസ്സില്‍ തന്റെ ഉന്നമനം ഉറപ്പാക്കുക.
എന്തായാലും ഒട്ടും അന്തസ്സില്ലാത്ത ഇടപെടല്‍ ആണ് എ.കെ.ജി എന്ന ജനനായകന്റെ പേരില്‍ വി.ടി.ബലറാം എന്ന ചെക്കന്‍ നടത്തിയത്.മണി ശങ്കര അയ്യരെ പുറത്താക്കിയ ആര്‍ജ്ജവം ഈ കാര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡണ്ടും പ്രവര്‍ത്തക സമിതിയും കാണിക്കണം 
ബല്‍റാം മാപ്പു പറയണോ എന്ന ചോദ്യത്തിന് അയാള്‍ തൃത്താലയില്‍ നല്ല റോഡുകള്‍ ഉണ്ടാക്കി, രണ്ടുതവണ സി.പി.എം കോട്ടയില്‍ ജയിച്ചു എന്നൊക്കെ ജയശങ്കരന്‍ വക്കീല്‍ വ്യാഖ്യാനിക്കുന്നതു കേട്ടു. എന്തൊരു പൊട്ടത്തരം ! അതൊന്നുമല്ലല്ലൊ ഇവിടത്തെ വിഷയം. ഇനി വി.ടി.ബലറാം കേറി വക്കീലിന്റെ തന്തയ്ക്ക് വിളിച്ചാലും ഇതേ ന്യായം പറയുമോ അതൊ ചെപ്പക്കുറ്റി അടിച്ചു പൊളിക്കുമോ എന്നു കൂടിയേ അറിയാനുള്ളു.
സത്യം പറഞ്ഞാല്‍ കേരളത്തിലെ രാഷ്ട്രീയ യുവത്വത്തിന് വലിയ അപമാനം ഉണ്ടാക്കിയിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com