എകെജിക്കെതിരായ പരാമര്‍ശം : ബല്‍റാമിന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് എംഎം ഹസ്സന്‍ ; ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത്

എകെജി കേരളത്തിലെ എല്ലാവരും ആദരിക്കുന്ന നേതാവാണ്. ബല്‍റാം എകെജിയെക്കുറിച്ച് പറഞ്ഞത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല
എകെജിക്കെതിരായ പരാമര്‍ശം : ബല്‍റാമിന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് എംഎം ഹസ്സന്‍ ; ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത്

തിരുവനന്തപുരം : കമ്യൂണിസ്റ്റ് നേതാവ് എകെജിയ്‌ക്കെതിരെ വി ടി ബല്‍റാം എംഎല്‍എ നടത്തിയ മോശം പരാമര്‍ശത്തെ തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. എകെജി കേരളത്തിലെ എല്ലാവരും ആദരിക്കുന്ന നേതാവാണ്. എകെജിയെക്കുറിച്ച് ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും ബല്‍റാമിനോട് നിര്‍ദേശം നല്‍കിയതായും എം എം ഹസ്സന്‍ അറിയിച്ചു. 

എകെജി ബാലപീഡകനാണെന്ന ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ സാമൂഹമാധ്യമങ്ങളിലും പുറത്തും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇടതുനേതാക്കള്‍ ബല്‍റാമിന്റെ പരാമര്‍ശത്തെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. കെ മുരളീധരനും ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ള കോണ്‍ഗ്രസ്  നേതാക്കളും ബല്‍റാമിന്റെ എകെജിക്കെതിരായ മോശം പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എകെജിയെ അധിക്ഷേപിച്ച ബല്‍റാം മാപ്പുപറയണമെന്ന് സോഷ്യല്‍ മീഡിയയിലും ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. 

ഫേസ്ബുക്ക് കമന്റിലാണ് വി ടി ബല്‍റാം എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. പ്രസ്താവന വിവാദമായതിന് പിന്നാലെ, ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ന്യായീകരണവുമായി രംഗത്തെത്തി. പോരാട്ടകാലങ്ങളിലെ പ്രണയം എന്ന തലക്കെട്ടോടെ, ദ ഹിന്ദു ദിനപത്രം 2001 ഡിസംബര്‍ 20 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ഉദ്ധരിച്ചായിരുന്നു ന്യായീകരണം. എന്നാല്‍ ന്യായീകരണ പോസ്റ്റ് ഇട്ടതിന് പിന്നാലെ ബല്‍റാമിനെതിരെ വിമര്‍ശനം ഇരട്ടിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com