ഓണ്‍ലൈന്‍ പെണ്‍വാണിഭം : യുവതികളെ ലോഡ്ജിലെത്തിച്ചിരുന്നത് വേഷപ്രച്ഛന്നരാക്കി ; രണ്ടുപേര്‍ കൂടി പിടിയില്‍

പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്ന യുവതികളെ പാര്‍പ്പിച്ചിരുന്ന ഫഌറ്റും പൊലീസ് കണ്ടെത്തി.
ഓണ്‍ലൈന്‍ പെണ്‍വാണിഭം : യുവതികളെ ലോഡ്ജിലെത്തിച്ചിരുന്നത് വേഷപ്രച്ഛന്നരാക്കി ; രണ്ടുപേര്‍ കൂടി പിടിയില്‍

കൊച്ചി : എറണാകുളം പുല്ലേപ്പടിയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. കൊല്ലം സ്വദേശി രാജേഷ്, ഡല്‍ഹി ജില്‍മില്‍ കോളനി കൃഷ്ണ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന നൂറുള്ള എന്നിവരാണ് അറസ്റ്റിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് നൂറുള്ളയെ പൊലീസ് വലയിലാക്കിയത്.

കലാഭവന്‍ റോഡില്‍ വാടകക്കെടുത്തിരുന്ന ഫഌറ്റില്‍ നിന്നാണ് നൂറുള്ളയെ സെന്‍ട്രല്‍ സിഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫഌറ്റില്‍ നിന്നും 35,000 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്ന യുവതികളെ പാര്‍പ്പിച്ചിരുന്ന ഫഌറ്റും പൊലീസ് കണ്ടെത്തി. യുവതികളെ ഇവിടെ താമസിപ്പിച്ചശേഷം, വേഷപ്രച്ഛന്നരാക്കിയാണ് പുല്ലേപ്പടിയിലെ ലോഡ്ജിലെത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. 

പൊലീസ് പിടിയിലായ നൂറുള്ളയുടെ വാട്‌സ് ആപ് നമ്പറാണ് ഓണ്‍ലൈനില്‍ നല്‍കിയിരുന്ന നമ്പറുകളില്‍ ഒന്നെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടുന്നവര്‍ക്ക്, വാട്‌സ് ആപ് വഴി യുവതികളുടെ ചിത്രങ്ങളും നിരക്കും അയച്ചുകൊടുത്തിരുന്നത് നൂറുള്ളയായിരുന്നു. ലോഡ്ജിലെത്തുന്ന ഇടപാടുകാര്‍ക്ക് സഹായവും പെണ്‍വാണിഭ സംഘത്തിന് സംരക്ഷണം നല്‍കി വന്നിരുന്ന ആളാണ് ടാക്‌സി ഡ്രൈവറായ രാജേഷ്. അറസ്റ്റിലായ മലയാളി യുവതിയെ ഇവരുടെ സഹോദരന്‍ തന്നെയാണ് സംഘത്തിന് കൈമാറിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഘത്തിലെ പ്രധാന കണ്ണിയായ ആന്ധ്രക്കാരിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

വെള്ളിയാഴ്ചയാണ് എറണാകുളം പുല്ലേപ്പടിയിലെ ലോഡ്ജ് റെയ്ഡ് ചെയ്ത് 15 അംഗ പെണ്‍വാണിഭസംഘത്തെ പൊലീസ് പിടികൂടിയത്. ലോഡ്ജ് മൊത്തമായി വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തുകയായിരുന്നു. ഇതരസംസ്ഥാനക്കാരായ യുവതികളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 15 പേരെയാണ് പൊലീസ് പിടികൂടിയത്. ഇതില്‍ ചിലര്‍ക്ക് എയിഡ്‌സ് രോഗബാധയുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പിടിയിലായ ട്രാന്‍സ്‌ജെന്‍ഡര്‍ കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com