'ബല്‍റാം, ഇന്ത്യന്‍ കോഫി ഹൗസില്‍ പോയി ബില്ലുകൊടുക്കുന്ന നേരം ഒന്നു മുകളിലേക്ക് നോക്കുക'

അങ്ങ് എത്രയും പെട്ടെന്ന് ഇന്ത്യയിലെ ഏതെങ്കിലും ഇന്ത്യന്‍ കോഫി ഹൌസില്‍ പോയി ഒരു കാപ്പി കുടിച്ച് ബില്ല് കൊടുക്കുന്ന നേരം മുകളിലേക്കൊന്നു നോക്കുക അവിടെ എവിടെയെങ്കിലും കാണും ആ രൂപം. 
'ബല്‍റാം, ഇന്ത്യന്‍ കോഫി ഹൗസില്‍ പോയി ബില്ലുകൊടുക്കുന്ന നേരം ഒന്നു മുകളിലേക്ക് നോക്കുക'

തിരുവനന്തപുരം:  എകെജിക്കെതിരായ വിടി ബല്‍റാം എംഎല്‍എയുടെ വിവാദ പരാമര്‍ശത്തില്‍ മണിശങ്കര്‍ അയ്യരോടു കാണിച്ച അതേ ആര്‍ജ്ജവം രാഹുല്‍ ഗാന്ധി കാണിക്കണമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. അങ്ങയുടെ മുത്തച്ഛന്‍ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹറുവിന് ഏറെ ബഹുമാനവും ആരാധനയുമുള്ള നേതാവായിരുന്നു എ.കെ.ജി കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് കേരളം ആരാധനയോടെ സ്മരിക്കുന്ന നേതാവാണ് എ.കെ.ജിയെന്നും സ്വാമി പറഞ്ഞു.

പ്രിയ ബലറാമിനോട്, അങ്ങ് എത്രയും പെട്ടെന്ന് ഇന്ത്യയിലെ ഏതെങ്കിലും ഇന്ത്യന്‍ കോഫി ഹൌസില്‍ പോയി ഒരു കാപ്പി കുടിച്ച് ബില്ല് കൊടുക്കുന്ന നേരം മുകളിലേക്കൊന്നു നോക്കുക അവിടെ എവിടെയെങ്കിലും കാണും ആ രൂപമെന്നും സ്വാമി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.


പ്രിയ രാഹുല്‍ജീ,
അങ്ങ് മണിശങ്കര്‍ അയ്യരോടു കാണിച്ച അതേ ആര്‍ജവം ബലറാമിന്റെ കാര്യത്തില്‍ വേണമെന്നപേക്ഷിക്കുന്നു.
അങ്ങയുടെ മുത്തച്ഛന്‍ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹറുവിന് ഏറെ ബഹുമാനവും ആരാധനയുമുള്ള നേതാവായിരുന്നു എ.കെ.ജി 
കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് കേരളം ആരാധനയോടെ സ്മരിക്കുന്ന നേതാവാണ് എ.കെ.ജി.

പ്രിയ ബലറാമിനോട്...
അങ്ങ് എത്രയും പെട്ടെന്ന് ഇന്ത്യയിലെ ഏതെങ്കിലും #ഇന്ത്യന്‍ കോഫി ഹൌസില്‍ പോയി ഒരു കാപ്പി കുടിച്ച് ബില്ല് കൊടുക്കുന്ന നേരം മുകളിലേക്കൊന്നു നോക്കുക അവിടെ എവിടെയെങ്കിലും കാണും ആ രൂപം....
ഒരുമിനുട്ട് കണ്ണടച്ച് ഉള്ളില്‍ പറഞ്ഞേക്കൂ മാപ്പ്..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com