ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2018 04:18 PM  |  

Last Updated: 09th January 2018 04:18 PM  |   A+A-   |  

 

കണ്ണൂര്‍: പാനൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെകെ പ്രേമനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. രാഷ്ട്രീയ വ്യതിയാനത്തിന്റെ പേരില്‍ ഇയാളെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയതായി കണ്ണൂര്‍ ജില്ലാ കമ്മറ്റി അറിയിച്ചു.

പാനൂര്‍ മേഖലയില്‍ ആര്‍എസ്എസ് - സിപിഐഎം സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ പ്രേമന്‍ അര്‍എസ്എസിന്റെ  സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂര്‍ ഓഫിസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. 

പ്രദേശത്തെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ സി.പി.എം ബിജെപി നേതൃത്വത്തെയും ഉള്‍പ്പെടുത്തി പാനൂര്‍ സി.ഐ വി.വി.ബെന്നിയുടെ നേതൃത്വത്തില്‍ ഉഭയകക്ഷി ചര്‍ച്ചയും പ്രാദേശിക തലത്തില്‍ കമ്മിറ്റികളും രൂപീകരിച്ചു വരുന്നതിനിടെയായിരുന്നു സംഭവം. ഏതാനും വര്‍ഷം മുന്‍പ് പാനൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോള്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സി.പി.ഐ.എമ്മും ബിജെപിയും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ച സംഭവത്തിലും പ്രേമനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നു.