പിണറായിയും മോദിയും ഒരുപോലെ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ജനയുഗം എഡിറ്റര്‍

മുഖ്യമന്ത്രി പിണറായി വിജയന്റെനിലപാടുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും തുല്യമാണെന്നും ജനയുഗം എഡിറ്ററും മുതിര്‍ന്ന സിപിഐ നേതാവുമായ രാജാജി മാത്യു
പിണറായിയും മോദിയും ഒരുപോലെ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ജനയുഗം എഡിറ്റര്‍

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി കടന്നാക്രമിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെനിലപാടുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും തുല്യമാണെന്നും ജനയുഗം എഡിറ്ററും മുതിര്‍ന്ന സിപിഐ നേതാവുമായ രാജാജി മാത്യു തോമസ് കുറ്റപ്പെടുത്തി. 

എറണാകുളം സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള മാധ്യമസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം. മാധ്യമങ്ങളോട് മുഖ്യമന്ത്രി സ്വീകരിക്കുന്ന സമീപനം അത്യന്തം അപകടമാണ്. കടക്ക് പുറത്ത് എന്ന് ഒരു മുഖ്യമന്ത്രിയും  മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല.  ആശയ വിനിമയത്തിന് സമൂഹമാധ്യമങ്ങളെ മാത്രം ഉപയോഗിക്കുന്നത് ആശാസ്യമല്ലെന്നും രാജാജി മാത്യു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com