ബല്‍റാം ഇല്ലാത്തതൊന്നും പറഞ്ഞിട്ടില്ല, മാപ്പു പറയേണ്ട കാര്യമില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ബല്‍റാം ഇല്ലാത്തതൊന്നും പറഞ്ഞിട്ടില്ല, മാപ്പു പറയേണ്ട കാര്യമില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
rajmohan_unnithan
rajmohan_unnithan

കൊല്ലം: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിടി ബല്‍റാമിനു പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍. ചരിത്രത്തില്‍ ഇല്ലാത്തതൊന്നും വിടി ബല്‍റാം പറഞ്ഞിട്ടില്ലെന്നും അതിന്റെ പേരില്‍ മാപ്പു പറയേണ്ട കാര്യമില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ബാലപീഡനം എന്ന വാക്ക് നാക്കുപിഴയായി കണ്ടാല്‍ മതി. അതില്‍ മാപ്പു പറയേണ്ട കാര്യമൊന്നുമില്ല. എകെജിയെപ്പറ്റി ചരിത്രത്തില്‍ ഇല്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ല. ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എകെജി മറ്റൊരാളെ പ്രണയിച്ചത്. 

കാള്‍ മാക്‌സിന്റെ ചരിത്രം പഠിച്ചാല്‍ പിന്നെ സദാചാരത്തെപ്പറ്റി പറയാന്‍ ഒരു കമ്യൂണിസ്റ്റുകാരനും ഉണ്ടാവില്ല. ലൈംഗിക ദാരിദ്ര്യമുള്ള ഒട്ടേറെ മാര്‍ക്‌സിസ്റ്റുകാര്‍ നാട്ടിലുണ്ടെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com