ബല്‍റാമിനെ രക്ഷിക്കാന്‍ സിവിക് ചന്ദ്രന്‍ കള്ളംകൊണ്ട് ആറാട്ടു നടത്തുന്നു:  അശോകന്‍ ചരുവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2018 11:21 AM  |  

Last Updated: 09th January 2018 11:21 AM  |   A+A-   |  

asokan_civic

 

തൃശൂര്‍: കളവു പറഞ്ഞ് എകെജിയെ അപമാനിക്കാന്‍ ശ്രമിച്ച് പാതാളത്തില്‍ ആണ്ടു പോയ വിടി ബലറാമിനെ രക്ഷിക്കാന്‍ കള്ളം കൊണ്ട് ആറാട്ടു നടത്തുകയാണ് സിവിക് ചന്ദ്രനെന്ന് അശോകന്‍ ചരുവില്‍. താന്‍ ഗാന്ധിജിയെയും നെഹ്‌റുവിനെയും ആക്ഷേപിച്ചതായി, സിവിക് ചന്ദ്രന്‍ ചാനല്‍ ചര്‍ച്ചില്‍ നടത്തിയ പരാമര്‍ശം തെളിയിക്കാന്‍ അശോകന്‍ ചരുവില്‍ വെല്ലുവിളിച്ചു.

തിങ്കളാഴ്ച രാത്രി നടന്ന ചാനല്‍ ചര്‍ച്ചയിലാണ് അശോകന്‍ ചരുവില്‍ ഗാന്ധിജിയെയും നെഹ്‌റുവിനെയും ആക്ഷേപിക്കുന്ന തരത്തില്‍ എഴുതിയതായി സിവിക് ചന്ദ്രന്‍ ആരോപിച്ചത്. ഈ ചര്‍ച്ച താന്‍ കേട്ടിട്ടില്ലെന്ന് അശോകന്‍ ചരുവില്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. സുഹൃത്തുക്കളാണ് തന്നെ ഇക്കാര്യം അറിയിച്ചത്. കളവു പറഞ്ഞ് എ.കെ.ജി.യെ അപമാനിക്കാന്‍ ശ്രമിച്ച് പാതാളത്തില്‍ ആണ്ടു പോയ വി.ടി.ബലറാമിനെ രക്ഷിക്കാന്‍ വേണ്ടി സിവിക് കള്ളം കൊണ്ട് ആറാട്ടു നടത്തുകയാണ്. (കമ്യു. വിപ്ലവകാരികളുടെ ഒളിവു ജീവിതത്തെക്കുറിച്ചും, എ. കെ. ജി.യുടെ കത്തുകളെക്കുറിച്ചും.) - അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ എഴുതി.

''ഒരു മനുഷ്യന്‍ ഇത്രക്കും അധഃപതിക്കുമോ? എന്റെ ലേഖനങ്ങളും സോഷ്യല്‍ മീഡിയ കുറിപ്പുകളും പബ്ലിക് ഡോക്കുമെന്റാണ്. 
ഞാന്‍ സിവിക്കിനെ വെല്ലുവിളിക്കുന്നു. എന്റെ കുറിപ്പുകളില്‍ നിന്നും ഗാന്ധിയേയോ നെഹ്‌റുവിനെയോ ആക്ഷേപിച്ചതായി തെളിയിക്കുന്ന ഒരു വരി ഉദ്ധരിക്കുവാന്‍.

സിവിക് തല്‍ക്കാലം എഫ് ബിയില്‍ ഇല്ലാത്തതു കൊണ്ട് പകരം അദ്ദേഹത്തിന്റെ ആശ്രിതന്മാര്‍ക്കും മറ്റു കമ്യൂണിസ്റ്റ് വിരുദ്ധ രോഗികള്‍ക്കും ഈ വെല്ലുവിളി സ്വീകരിക്കാവുന്നതാണ്'' - അശോകന്‍ ചരുവിലിന്റെ കുറിപ്പില്‍ പറയുന്നു.