ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം' എന്നായിരുന്നു സിവിക് പറയേണ്ടത്: അഡ്വ. എ ജയശങ്കര്‍ 

മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയില്‍ കൈചൂണ്ടി സംസാരിച്ച ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം' 
ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം' എന്നായിരുന്നു സിവിക് പറയേണ്ടത്: അഡ്വ. എ ജയശങ്കര്‍ 


കോഴിക്കോട്: എ.കെ.ജിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിനെ പിന്തുണച്ചതിന്റെ പേരില്‍ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ച വിഷയത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍.

മഹാനായ എ.കെ.ജിയെ അവഹേളിച്ച, മഹാനായ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയില്‍ കൈചൂണ്ടി സംസാരിച്ച ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം' എന്നു വേണമായിരുന്നു പറയേണ്ടിയിരുന്നത്.ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിവരമറിയും. ബല്‍റാമിനേക്കാള്‍ മുമ്പ് സിവിക്കിനെ കൈകാര്യം ചെയ്യും. സൂചനയാണിത്, സൂചനമാത്രമെന്നും ജയശങ്കര്‍ ഫെയ്‌സ് ബു്ക്കില്‍ കുറിച്ചു


സ്തംഭിപ്പിക്കും, സ്തംഭിപ്പിക്കും, കേരളമാകെ സ്തംഭിപ്പിക്കും.

വിടി ബല്‍റാമിനെ മാത്രമല്ല, ടിയാനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്ന ഒറ്റയൊരുത്തനെയും വെറുതെ വിടില്ല.

'ബല്‍റാമിനെതിരെ കേസെടുത്തോളൂ, അതിരുകടന്ന രോഷപ്രകടനങ്ങളെ നിരുപാധികം അപലപിക്കണം' എന്നാണ് സിവിക് ചന്ദ്രന്റെ സാരോപദേശം. ഇങ്ങനെയാണോ ഒരു സാഹിത്യകാരന്‍/ സാമൂഹിക പ്രവര്‍ത്തകന്‍ പ്രതികരിക്കേണ്ടത്? അല്ല, അല്ല, ഒരിക്കലുമല്ല.

'മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയില്‍ കൈചൂണ്ടി സംസാരിച്ച ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം' എന്നു വേണമായിരുന്നു പറയേണ്ടിയിരുന്നത്.

പറയേണ്ടത് പറയാഞ്ഞതു കൊണ്ടാണ് ഫേസ്ബുക്ക് എക്കൗണ്ട് പൂട്ടിച്ചത്. ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിവരമറിയും. ബല്‍റാമിനേക്കാള്‍ മുമ്പ് സിവിക്കിനെ കൈകാര്യം ചെയ്യും. സൂചനയാണിത്, സൂചനമാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com