സിപിഐ സിപിഎമ്മിന്റെ വീട്ടിലെ വാടകക്കാരല്ല; കെ.കെ ശിവരാമന്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2018 04:48 PM  |  

Last Updated: 09th January 2018 04:55 PM  |   A+A-   |  

 

തൊടുപുഴ: സിപിഐ സിപിഎമ്മിന്റെ വീട്ടിലെ വാടകക്കാരല്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. വാടകക്കാരനാണെങ്കില്‍ നോട്ടീസ് തരാതെ ഒഴിപ്പിക്കാം. കെ.എം മാണിയെ മുന്നണിയില്‍ എടുക്കണമെന്നാണ് സിപിഎമ്മിന്റെ മാര്‍ക്‌സിസ്റ്റ് വീക്ഷണമെങ്കില്‍ നല്ല നമസ്‌കാരം എന്നേ പറയാനുള്ളൂവെന്നും ശിവരാമന്‍  പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മളനത്തില്‍ സിപിഐയ്‌ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചതാലത്തില്‍ പ്രതികരിക്കുകയാരുന്നു അദ്ദേഹം. 

മുന്നണി യോഗത്തിലെ തീരുമാനം അട്ടിമറിക്കുന്നത് സിപിഐ അല്ല. ഒരു തീരുമാനമെടുക്കുകയും അതിന് ഘടകവിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ച് അഭിപ്രായവ്യത്യാസം രൂപപ്പെടുത്തുന്നതും സിപിഐ അല്ല.  എടുക്കുന്ന തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐയുന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിപിഎമ്മിന്റെ കോട്ടയം ജില്ലാ സമ്മേളനത്തിന് പിന്നാലെ ഇടുക്കി ജില്ലാ സമ്മേളനത്തിലും സിപിഐയെ മുന്നണിയില്‍ നിന്ന് പുറത്താക്കണം എന്ന് അഭിപ്രായമുയര്‍ന്നിരുന്നു.കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.