കീഴാറ്റൂര്‍ സമരക്കാര്‍ പുറത്തുനിന്നെത്തുന്ന വികസന വിരുദ്ധരെ തിരിച്ചറിയണം: ഇ പി ജയരാജന്‍

കീഴാറ്റൂരിലില്ലാത്ത നക്‌സലൈറ്റുകളും മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ബിജെപിയും എങ്ങനെ സമരത്തിന്റെ വക്താക്കളായെന്ന് ചിന്തിക്കണം
കീഴാറ്റൂര്‍ സമരക്കാര്‍ പുറത്തുനിന്നെത്തുന്ന വികസന വിരുദ്ധരെ തിരിച്ചറിയണം: ഇ പി ജയരാജന്‍

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപദ്ധതികളെ പിന്നില്‍നിന്ന് കുത്താന്‍ തീവ്രവാദ വര്‍ഗീയ ശക്തികള്‍ സംഘടിതമായി ശ്രമിക്കുകയാണെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലും ഇതേ ഗൂഢപദ്ധതിയാണ്. റോഡും മറ്റ് വികസന പദ്ധതികളുമില്ലാതെ മുന്നോട്ടുപോകാനാവില്ല. അതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് എന്ത് പ്രശ്‌നങ്ങളുണ്ടായാലും പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരും സിപിഐ എമ്മും ഒപ്പമുണ്ടാകും. ജനങ്ങളുടെ ആശങ്ക മുതലെടുത്തും തെറ്റിദ്ധരിപ്പിച്ചും പുറമെ നിന്ന് വികസനവിരുദ്ധരെത്തുന്നത് തിരിച്ചറിയണം.

കീഴാറ്റൂരിലില്ലാത്ത നക്‌സലൈറ്റുകളും മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ബിജെപിയും എങ്ങനെ സമരത്തിന്റെ വക്താക്കളായെന്ന് ചിന്തിക്കണം.വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പ്രദേശമാണ് കീഴാറ്റൂര്‍. ജനങ്ങളുടെ ഐക്യവും സാഹോദര്യവും നിറഞ്ഞുനില്‍ക്കുന്ന മണ്ണ്. ഈ ഐക്യവും സാഹോദര്യവും ദുര്‍ബലപ്പെടുത്താന്‍ വലതുപക്ഷ തീവ്രവാദശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്നും ഇപി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു


എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപദ്ധതികളെ പിന്നില്‍നിന്ന് കുത്താന്‍ തീവ്രവാദ വര്‍ഗീയ ശക്തികള്‍ സംഘടിതമായി ശ്രമിക്കുകയാണ്....

കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലും ഇതേ ഗൂഢപദ്ധതിയാണ്. റോഡും മറ്റ് വികസന പദ്ധതികളുമില്ലാതെ മുന്നോട്ടുപോകാനാവില്ല. അതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് എന്ത് പ്രശ്‌നങ്ങളുണ്ടായാലും പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരും സിപിഐ എമ്മും ഒപ്പമുണ്ടാകും. ജനങ്ങളുടെ ആശങ്ക മുതലെടുത്തും തെറ്റിദ്ധരിപ്പിച്ചും പുറമെ നിന്ന് വികസനവിരുദ്ധരെത്തുന്നത് തിരിച്ചറിയണം.

ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകമാകെ മാറുകയാണ്. നമുക്കും അതില്‍നിന്ന് മാറിനില്‍ക്കാനാവില്ല. നാടിന്റെ പുരോഗതിക്ക് റോഡും പാലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വിമാനത്താവളവുമെല്ലാം ആവശ്യമാണ്. ഇതിനായുള്ള അശ്രാന്ത പരിശ്രമത്തിലാണ് പിണറായി സര്‍ക്കാര്‍. വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായും ചിലര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവും. അത്തരം ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് അവരെകൂടി വിശ്വാസത്തിലെടുത്ത് പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

കണ്ണൂര്‍ വിമാനത്താവളത്തിന് നടപ്പാക്കിയ പാക്കേജ് മാതൃകാപരമാണ്. തങ്ങളുടെ വീടും സ്ഥലവും കൂടി വിമാനത്താവളത്തിന് ഏറ്റെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്ന അനുഭവമാണ് അവിടെയുള്ളത്. ഇതുപോലെ മെച്ചപ്പെട്ട പാക്കേജുമായാണ് ഗെയില്‍ വാതക പൈപ്പ് ലൈനിനും സ്ഥലമെടുക്കുന്നത്. എന്നിട്ടും കോഴിക്കോട് മുക്കത്ത് വലിയതോതിലുള്ള എതിര്‍പ്പും സംഘര്‍ഷവുമുണ്ടാക്കി. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ബിജെപിയും മറ്റുമായിരുന്നു ഇതിനുപിന്നില്‍. അതേ സമവാക്യത്തിന്റെ ലക്ഷണങ്ങള്‍ കീഴാറ്റുരിലും കാണാം. കീഴാറ്റൂരിലില്ലാത്ത നക്‌സലൈറ്റുകളും മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ബിജെപിയും എങ്ങനെ സമരത്തിന്റെ വക്താക്കളായെന്ന് ചിന്തിക്കണം.

വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പ്രദേശമാണ് കീഴാറ്റൂര്‍. ജനങ്ങളുടെ ഐക്യവും സാഹോദര്യവും നിറഞ്ഞുനില്‍ക്കുന്ന മണ്ണ്. ഈ ഐക്യവും സാഹോദര്യവും ദുര്‍ബലപ്പെടുത്താന്‍ വലതുപക്ഷ തീവ്രവാദശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ എല്ലാവരും തിരിച്ചറിയണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com