ക്ഷേത്ര ചിന്ത ഉണര്‍വുണ്ടാക്കും; ഹോമങ്ങളും പൂജകളും സംരക്ഷണം നല്‍കുന്നുവെന്ന് ഇ.പി ജയരാജന്‍

ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണര്‍വുണ്ടാക്കുമെന്നും നാടിന് ചലനാത്മകതയും വളര്‍ച്ചയും ഉണ്ടാക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍.
ക്ഷേത്ര ചിന്ത ഉണര്‍വുണ്ടാക്കും; ഹോമങ്ങളും പൂജകളും സംരക്ഷണം നല്‍കുന്നുവെന്ന് ഇ.പി ജയരാജന്‍

കണ്ണൂര്‍: ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണര്‍വുണ്ടാക്കുമെന്നും നാടിന് ചലനാത്മകതയും വളര്‍ച്ചയും ഉണ്ടാക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍.ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രിയ വശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രപെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.പി. ജയരാജന്‍. 

ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങള്‍ നന്മയുണ്ടാക്കും. മനുഷ്യന്റെ കര്‍മശേഷി കൂട്ടും. 1400 വര്‍ഷങ്ങള്‍ക്കു മുന്‍പുളള ക്ഷേത്ര അനുഷ്ഠാനങ്ങളിലൂന്നി ശാസ്ത്രലോകം ഇന്ന് നിരീക്ഷണം നടത്തുന്നു. ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യുന്നു. തുടര്‍ന്ന് സംസാരിച്ച എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ജയരാജന്റെ പ്രസംഗം പുരോഹിതന്റെ  പോലെയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com