ഗോപാലസേനയ്ക്കു കീഴടങ്ങില്ല; സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നന്ദി: ബല്‍റാം

ഗോപാലസേനയ്ക്കു കീഴടങ്ങില്ല; സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നന്ദി: ബല്‍റാം
ഗോപാലസേനയ്ക്കു കീഴടങ്ങില്ല; സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നന്ദി: ബല്‍റാം

പാലക്കാട്: ഗോപാലസേനയ്ക്കു കീഴടങ്ങില്ലെന്ന് വിടി ബല്‍റാം എംഎല്‍എ. കൂറ്റനാട്ടുണ്ടായ സംഘര്‍ഷത്തില്‍ തന്നെ സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നന്ദിയെന്നും ബല്‍റാം പറഞ്ഞു. കൂറ്റനാട്ട് സ്വകാര്യ ചടങ്ങിനെത്തിയപ്പോള്‍ ചീമുട്ടയേറും തുടര്‍ന്നു സംഘര്‍ഷവുമുണ്ടായതിനു പിന്നാലെയാണ് ബല്‍റാമിന്റെ കുറിപ്പ്.


തൃത്താല കൂറ്റനാട്ട് സ്വകാര്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു പ്രതിഷേധവുമായി എത്തിയ ഇടതു സംഘടനാ പ്രവര്‍ത്തകര്‍ ബല്‍റാമിനു നേരെ ചീമുട്ടയെറിഞ്ഞത്. ബല്‍റാമിനെ പ്രതിരോധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.

രാവിലെ പത്തരയോടെയാണ് സ്വകാര്യ പരിപാടിയുടെ ഉദ്ഘാടനത്തിനായി വിടി ബല്‍റാം എത്തിയത്. ഇവിടെ നേരത്തെ തന്നെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ജാഥയായി എത്തിയ ഇവര്‍ ബല്‍റാം വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ചീമുട്ടയെറിയുകയായിരുന്നു. പിന്നീട് എംഎല്‍എയുടെ വാഹനത്തിനു നേരെ കല്ലേറുമുണ്ടായി.

സിപിഎം പ്രവര്‍ത്തകരെ പ്രതിരോധിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു. ചുരുക്കം പൊലീസുകാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പൊലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാവാത്ത സാഹചര്യത്തില്‍ ഇരുപക്ഷവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരു വിഭാഗവും പരസ്പരം കല്ലെറിഞ്ഞു. കൂടുതല്‍ പൊലീസ് എത്തി ഇവരെ വിരട്ടിയോടിച്ചു. നിരവധി പൊലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകരും സംഘര്‍ഷത്തില്‍ പരിക്കു പറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com