കേരള സര്‍ക്കാര്‍ സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ വാങ്ങിക്കൂടെ..? ആകാശയാത്ര വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2018 10:45 AM |
Last Updated: 11th January 2018 10:45 AM | A+A A- |

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായതിന് പിന്നാലെ പരിഹാര നിര്‍ദേശവുമായി ഇടതുപക്ഷ സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. ഇതര സംസ്ഥാനങ്ങളെപ്പോലെ കേരള സര്‍ക്കാരും സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ വാങ്ങിക്കൂടേ എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് ചോദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്.
പൊതുമേഖലയിലുള്ള കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ( സിയാല്‍ ) ഹെലികോപ്റ്റര്‍ വാങ്ങി എയര്‍ ടാക്‌സി ആക്കിയാലും മതിയെന്നും ചെറിയാന്‍ ഫിലിപ്പ് നിര്‍ദേശിച്ചു. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്ത് ഹെലികോപ്റ്ററിലെത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ നിര്‍ദേശം.