മുഖ്യമന്ത്രിയുടെ ആകാശ യാത്ര: സിപിഎം പണം നല്‍കില്ലെന്ന് എ കെ ബാലന്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 11th January 2018 12:31 PM |
Last Updated: 11th January 2018 12:31 PM | A+A A- |

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയില്‍ സിപിഎം പണം നല്‍കില്ലെന്ന് മന്ത്രി എ കെ ബാലന്‍. നേരത്തെ പണം നല്‍കി
വിവാദം അവസാനിപ്പിക്കാന്‍ പാര്‍ട്ടി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വ്യത്യസ്ത നിലപാട്.
ഓഖി ദുരിതം വിലയിരുത്താനായി കേരളത്തില്‍ എത്തിയ കേന്ദ്രസംഘവുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി സ്വകാര്യ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതില്‍ അപാകതയില്ല. പിന്നെന്തിന് സിപിഎം പണം തിരിച്ചടയ്ക്കണമെന്നും എ കെ ബാലന്‍ ചോദിച്ചു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുളള പലരും മുന്‍പ് ഔദ്യോഗിക സ്ഥാനത്ത് ഇരുന്നപ്പോള്‍ ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. ഹെലികോപ്റ്റര്‍ യാത്രക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നോ മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നോ തുക അനുവദിച്ചിട്ടില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.