എകെജിയെ കുറിച്ച് ബല്‍റാം പറഞ്ഞത് പറയാന്‍ പാടില്ലാത്തത്; കെപി ശശികല

ഒരാളുടെ വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല രാഷ്ട്രീയപ്രവര്‍ത്തനം. ആശയങ്ങളോടോ പരിപാടികളോടോ വിയോജിപ്പുണ്ടെങ്കില്‍ അതാണ് പറയേണ്ടിയിരുന്നത്.
എകെജിയെ കുറിച്ച് ബല്‍റാം പറഞ്ഞത് പറയാന്‍ പാടില്ലാത്തത്; കെപി ശശികല

കോഴിക്കോട്: എകെജിയെ ബാലപീഡകനെന്ന് വിളിച്ച വിടി ബല്‍റാമിനെയും എംഎല്‍എയ്ക്ക് പിന്തുണ നല്‍കിയ കെ.സുരേന്ദ്രനെയും തള്ളി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല. 'എകെജിയെ കുറിച്ച് ബല്‍റാം അത്തരത്തില്‍ പറയരുതായിരുന്നു. ഒരാളുടെ വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല രാഷ്ട്രീയപ്രവര്‍ത്തനം. ആശയങ്ങളോടോ പരിപാടികളോടോ വിയോജിപ്പുണ്ടെങ്കില്‍ അതാണ് പറയേണ്ടിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ ഒരാള്‍ തന്റെ ആത്മകഥയില്‍ എകെജി തന്നെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് പ്രശ്‌നമാക്കുന്നതിനോട് യോജിക്കുന്നില്ല. 

എല്ലാവരേയും വ്യക്തിഹത്യ നടത്തുന്ന ഒരാളാണ് ബല്‍റാം.മോദിജിയേയും എന്നേയും ശോഭ സുരേന്ദ്രനേയുമൊക്കെ പറയാന്‍ കൊള്ളാത്ത വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശിച്ചയാളാണ്. ഞങ്ങളൊക്കെ അത് കേട്ടു വിട്ടില്ലേ. പക്ഷെ ഇവിടെ ബല്‍റാം പറയാന്‍ പാടില്ലാത്തത് പറയുകയും ചെയ്തു, അതിനെക്കാളേറെ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സഖാക്കള്‍ ചെയ്യാനും തുടങ്ങിയെന്നും ശശികല പറഞ്ഞു.

ഞങ്ങള്‍ക്കെതിരെ ബല്‍റാം പറഞ്ഞപ്പോള്‍ സഹിഷ്ണുതയുടേയും അഭിപ്രായ സ്വാതന്ത്യത്തിന്റേയും പേരില്‍ ബല്‍റാമിനൊപ്പം നിന്നവരായിരുന്നു സഖാക്കള്‍. ഞങ്ങള്‍ക്ക് പിറക്കാതെ പോയ മകനെന്ന് വരെ ബല്‍റാമിനെ പറ്റി പറഞ്ഞ സഖാക്കളുണ്ട്. ഇപ്പോള്‍ അവര്‍ എന്ത് പറയുന്നു?' ബല്‍റാം ചെയ്തതും സഖാക്കള്‍ ഇപ്പോള്‍ ചെയ്യുന്നതും രണ്ടും ഒന്ന് തന്നെയാണെന്നും ശശികല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com