ഓഖി ദുരന്തം പുതിയ കണക്കുമായി സര്‍ക്കാര്‍; ഇനി കണ്ടെത്താനുള്ളത് 113 പേര്‍: മെഴ്‌സിക്കുട്ടിയമ്മ

ഓഖി ചുഴലിക്കാറ്റില്‍പ്പട്ടവരില്‍ ഇനി കണ്ടെത്താനുള്ളത് 113 പേരെന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ. കണ്ടെത്തിയ 41 മൃതദേഹങ്ങളില്‍ 39 പേരെ തിരിച്ചറിഞ്ഞു
ഓഖി ദുരന്തം പുതിയ കണക്കുമായി സര്‍ക്കാര്‍; ഇനി കണ്ടെത്താനുള്ളത് 113 പേര്‍: മെഴ്‌സിക്കുട്ടിയമ്മ


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പട്ടവരില്‍ ഇനി കണ്ടെത്താനുള്ളത് 113 പേരെന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ. കണ്ടെത്തിയ 41 മൃതദേഹങ്ങളില്‍ 39 പേരെ തിരിച്ചറിഞ്ഞു. 

തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്‌കാരം ഒരാഴ്ചയ്ക്ക് ശേഷം നടത്തുമെന്ന് മന്ത്രി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാണാതായവരുടെ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

ചുഴലിക്കാറ്റില്‍പ്പെട്ട 1168 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഓഖി ദുരന്തത്തില്‍ മരിച്ച 39 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും കടലില്‍ കാണാതായ 113 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിനുളള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com