കുറ്റിപ്പുറം പാലത്തിന് താഴെ ചാക്കില്‍ നിറച്ച് വെടിയുണ്ടകള്‍

കുറ്റിപ്പുറം പാലത്തിന് താഴെ ചാക്കില്‍ നിറച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി - വെളളത്തിനടിയില്‍ നടത്തിയ തെരച്ചിലിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്
കുറ്റിപ്പുറം പാലത്തിന് താഴെ ചാക്കില്‍ നിറച്ച് വെടിയുണ്ടകള്‍

മലപ്പുറം: കുറ്റിപ്പുറം പാലത്തിന് താഴെ ചാക്കില്‍ നിറച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. 445  വെടിയുണ്ടകളാണ് കണ്ടെത്തിയത്. വെളളത്തിനടിയില്‍ നടത്തിയ തെരച്ചിലിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ ബോംബുകളെ പറ്റിയുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്.

നേരത്തെ ഇവിടെ കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നു. ഇവ യുദ്ധത്തിന് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള കുഴിബോംബുകളാണെന് ്‌പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇറാഖ്, ബോസ്‌നിയ, കുവൈത്ത് യുദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള തരം കുഴി ബോംബാണ് ഇവയെന്ന് തിരിച്ചറിഞ്ഞു. പൊട്ടിയാല്‍ 50 മീറ്റര്‍ പരിധിക്കുള്ളില്‍ വന്‍ നാശനഷ്ടം സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണിതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു 

കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തിന് അടിയില്‍നിന്ന് പോലീസിന് അഞ്ച് കുഴി ബോംബുകളാണ്  ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ റേഞ്ച് ഐ.ജി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com