ജെഡിയു നേതൃയോഗം ഇന്ന് മുതല്‍ ; മുന്നണി മാറ്റത്തില്‍ തീരുമാനം എടുത്തേക്കും

ഇന്ന് സെക്രട്ടറിയേറ്റും സംസ്ഥാന നിര്‍വ്വാഹകസമിതിയും നാളെ സംസ്ഥാന കൗണ്‍സിലും ചേരും. 
ജെഡിയു നേതൃയോഗം ഇന്ന് മുതല്‍ ; മുന്നണി മാറ്റത്തില്‍ തീരുമാനം എടുത്തേക്കും

തിരുവനന്തപുരം: മുന്നണി മാറ്റ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജനതാദള്‍ യുണൈറ്റഡ് നേതൃയോഗത്തിന് ഇന്ന് തുടക്കം. തിരുവനന്തപുരത്ത് ഇന്നും നാളെയുമായാണ് യോഗം ചേരുക. ഇന്ന് സെക്രട്ടറിയേറ്റും സംസ്ഥാന നിര്‍വ്വാഹകസമിതിയും നാളെ സംസ്ഥാന കൗണ്‍സിലും ചേരും. 

എല്‍ഡിഎഫ് പ്രവേശനത്തില്‍ യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. മുന്നണി മാറ്റത്തിനായി സിപിഎമ്മുമായി ജെഡിയു നേതൃത്വം ഇതിനകം രഹസ്യ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ജെഡിഎസ്സില്‍ ലയിക്കാതെ എല്‍ഡിഎഫിലേക്ക് മടങ്ങണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെയും നിലപാട്. അതേസമയം മുന്‍മന്ത്രി കെപി മോഹനന്‍ അടക്കം ചില നേതാക്കള്‍ക്ക് പാര്‍ട്ടി യുഡിഎഫ് വിടുന്നതിനോട് യോജിപ്പില്ല. 

കോഴിക്കോട് അല്ലെങ്കില്‍ വടകര ലോക്‌സഭാ സീറ്റ്, ഏഴ് നിയമസഭാ സീറ്റ്, വീരേന്ദ്രകുമാര്‍ രാജിവെച്ച രാജ്യസഭാ സീറ്റ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ജെഡിയു സിപിഎമ്മിന് മുന്നില്‍ വെച്ചത്. ഇക്കാര്യത്തില്‍ സിപിഎമ്മിന് വലിയ അഭിപ്രായ വ്യത്യാസമില്ലെന്നാണ് സൂചന. ജെഡിയു മുന്നണിയിലേക്ക് വരുന്നതിനോട് സിപിഐക്കും കാര്യമായ എതിര്‍പ്പ് ഉണ്ടായേക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com