തോമസ് ചാണ്ടിക്ക് കുട്ടനാട് നല്‍കിയത് മണ്ടത്തരം; മണ്ഡലം തിരിച്ചുപിടിക്കുമെന്ന് സിപിഎം

മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയെയും എന്‍സിപിയെയും  തള്ളി സിപിഎം ആലപ്പുഴ ജില്ലാ ഘടകം രംഗത്ത്.
തോമസ് ചാണ്ടിക്ക് കുട്ടനാട് നല്‍കിയത് മണ്ടത്തരം; മണ്ഡലം തിരിച്ചുപിടിക്കുമെന്ന് സിപിഎം

ആലപ്പുഴ: മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയെയും എന്‍സിപിയെയും  തള്ളി സിപിഎം ആലപ്പുഴ ജില്ലാ ഘടകം രംഗത്ത്. തോമസ് ചാണ്ടിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത് മണ്ടത്തരമായിപ്പോയെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു. 

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട് മണ്ഡലം സിപിഎം ഏറ്റെടുക്കും. പാര്‍ട്ടിക്ക് ഏറെ വൈകാരിക ബന്ധമുള്ള മണ്ഡലമാണ് കുട്ടനാടെന്നും സജി ചെറിയാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com