വര്‍ക്കലയില്‍ പുലിയിറങ്ങി? നാട്ടുകാര്‍ ഭീതിയില്‍; കോളജിനും സ്‌കൂളിനും അവധി

വര്‍ക്കലയില്‍ പുലിയിറങ്ങി? നാട്ടുകാര്‍ ഭീതിയില്‍; കോളജിനും സ്‌കൂളിലും അവധി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

വര്‍ക്കല: വര്‍ക്കലയില്‍ പുലി ഇറങ്ങിയതായി സംശയം. പുലിയെക്കണ്ടതായി ജനങ്ങള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നു.

വര്‍ക്കല എസ് എന്‍ കോളജുനു സമീപത്താണ് നാട്ടുകാര്‍ പുലിയെ കണ്ടതായി സംശയം പറഞ്ഞത്. തുടര്‍ന്ന് പൊലീസ് സംഘം എത്തിയ തിരച്ചില്‍ തുടങ്ങി. എസ് എന്‍ കോളജിനും സ്‌കൂളിനും അവധി നല്‍കിയിരിക്കുകയാണ്.

വനം വകുപ്പുദ്യോഗസ്ഥര്‍ പാലോട് നിന്ന് വര്‍ക്കലയിലേക്ക് തിരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com