കണ്ണൂര്‍: ബി. അജത് കുമാര്‍ സംവിധാനം ചെയ്ത ഈട എന്ന ചിത്രത്തിന്റെ പ്രദര്‍ശനം കണ്ണരില്‍ സിപിഎം ഇടപെട്ട് നിര്‍ത്തിവയ്പ്പിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പയ്യന്നൂര്‍ സുമംഗല തിയേറ്ററില്‍ ഈട പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ലെന്നാണ് സുധാകരന്‍ ആരോപിക്കുന്നത്. ടിക്കറ്റ് എടുത്തവരെ പോലും സിനിമ കാണാന്‍ സിപിഎമ്മുകാര്‍ അനുവദിച്ചില്ലെന്നും സുധാകരന്‍ പറയുന്നു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പ്രമേയമാക്കിയ സിനിമ സിപിഎമ്മിനെ അസ്വസ്ഥപ്പെടുത്തുകയാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ചെറുപ്പാക്കാരെ തെരുവിലിറക്കിയ പാര്‍ട്ടി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും സുധാകരന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിമര്‍ശിച്ചു.
സിപിഎമ്മിന്റെ ഈ നടപടിക്കെതിരേ സാഹിത്യകാരന്മാരും കലാകാരന്മാരും രംഗത്തു വരണമെന്നും ഈട എന്ന സിനിമയ്ക്കും അതു പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യത്തിനും വേണ്ടി ചെറുപ്പക്കാരെ രംഗത്തിറക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
ഈട കേരളത്തിലെ ജനങ്ങള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. ആ സിനിമ ഇവിടെ പ്രദര്‍ശിപ്പിക്കരുത് എന്ന പറയുമ്പോള്‍ എന്താണ് സിപിഎം ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ അധികാരം ഉണ്ട് എന്നതുകൊണ്ട് സിപിഎമ്മിന് എന്തുമാകാമെന്ന അവസ്ഥയിലേക്കാണ് പോകുന്നത് എന്നും കെ.സുധാകരന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ