കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് ഓഫീസ് തകര്‍ത്തു ; അക്രമത്തിന് പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം

പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ഓഫീസ് പൂര്‍ണമായും തല്ലിത്തകര്‍ത്തു. 
കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് ഓഫീസ് തകര്‍ത്തു ; അക്രമത്തിന് പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം

കണ്ണൂര്‍ : സിപിഎം ഓഫീസ് തകര്‍ത്തു. കണ്ണൂര്‍ മട്ടന്നൂര്‍ നടുവനാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് അക്രമികള്‍ തകര്‍ത്തത്. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ഓഫീസ് പൂര്‍ണമായും തല്ലിത്തകര്‍ത്തു. 

ആര്‍എസ്എസാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്ത് മുമ്പും ആര്‍എസ്എസും ബിജെപിയും അക്രമം അഴിച്ചുവിട്ടിരുന്നുവെന്നും സിപിഎം നേതൃത്വം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com