ജസ്റ്റിസുമാര്‍ മുന്നോട്ട് വെച്ച പ്രശ്‌നം എളുപ്പം കെട്ടടങ്ങില്ല; സുപ്രീം കോടതി വിഭജിക്കപ്പെട്ടെന്നും സെബാസ്റ്റ്യന്‍ പോള്‍

ചീഫ ജസ്റ്റിസ് ദീപക് മിശ്രയുടെ കെടുകാര്യസ്ഥത, സത്യസന്ധത, പക്ഷപാതിത്വം എന്നിവയാണ് ചോദ്യം ചെയ്തതെന്നും ഇവര്‍ തുടങ്ങിവെച്ച കാര്യങ്ങള്‍ പെട്ടന്ന് കെട്ടടങ്ങി അവസാനിക്കില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍
ജസ്റ്റിസുമാര്‍ മുന്നോട്ട് വെച്ച പ്രശ്‌നം എളുപ്പം കെട്ടടങ്ങില്ല; സുപ്രീം കോടതി വിഭജിക്കപ്പെട്ടെന്നും സെബാസ്റ്റ്യന്‍ പോള്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച് നാലുമുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സെബാസ്റ്റ്യന്‍ പോള്‍. ഇത് ഒരേ സമയം നീതിന്യായ വ്യവസ്ഥയ്ക്ക് അപമാനകരവും അഭിമാനകരവുമാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു.നാലു ജഡ്ജിമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ അപമാനകരവും തിരുത്തേണ്ടതുമാണ്. എന്നാല്‍ തിരുത്തണമെന്നാവശ്യം ജ്യൂഡീഷ്യറിയില്‍ നിന്നും തന്നെ ഉണ്ടായത് അഭിമാനമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

തിങ്കളാഴ്ച സുപ്രീം കോടതി പതിവപോലെ പ്രവര്‍ത്തിച്ചേക്കും. എന്നാല്‍ ജഡ്ജിമാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച പ്രശ്‌നങ്ങള്‍ എളുപ്പം കെട്ടടങ്ങില്ല. ജസ്റ്റിസ് ചെലമേശ്വറിന് പിന്തുണയുമായി കൂടുതല്‍ പേരാണ് രംഗത്തെത്തുന്നത്.ഇതോടെ സുപ്രീം കോടതി വിഭജിക്കപ്പെട്ടു എന്നതാണ് വ്യക്തമാക്കുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ സമകാലിക മലയാളത്തോട് പറഞ്ഞു. ജസ്റ്റിസുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വളരെ ഗൗരവുമുള്ളതാണ്. ചീഫ ജസ്റ്റിസ് ദീപക് മിശ്രയുടെ കെടുകാര്യസ്ഥത, സത്യസന്ധത, പക്ഷപാതിത്വം എന്നിവയാണ് ചോദ്യം ചെയ്തതെന്നും ഇവര്‍ തുടങ്ങിവെച്ച കാര്യങ്ങള്‍ പെട്ടന്ന് കെട്ടടങ്ങി അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ജസ്റ്റിസ് ലോയ കേസില്‍ ദീപക് മിശ്രയുടെ നടപടി സംശയം ജനിപ്പിക്കുന്നതാണ്. പലപ്പോഴും സര്‍ക്കാരിന് അനുകൂലമായ നിലപാടകളാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം പലകേണുകളില്‍ നിന്നും ഉയര്‍ന്നിരുന്നതായും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാലംഗ ജഡ്ജിമാരാണ് പരസ്യമായി പത്രസമ്മേളനം വിളിച്ച് കോടതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളോടുള്ള എതിര്‍പ്പ് തുറന്നടിച്ചത്. ജസ്റ്റിസ് ചെലമേശ്വറിനു പുറമെ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി നടപടികള്‍ നിര്‍ത്തിവച്ച് കോടതിക്കു പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി.

കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് മുന്നറിയിപ്പ് നല്‍കിയ ജഡ്ജിമാര്‍, സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ലെന്നും തുറന്നടിച്ചു. തങ്ങള്‍ നിശ്ശബ്ദരായിരുന്നുവെന്ന് പിന്നീട് ആരും പറയരുതെന്ന് പറഞ്ഞാണ് കടുത്ത വിമര്‍ശനങ്ങളിലേക്ക് ജഡ്ജിമാര്‍ കടന്നത്. ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിലാണ് ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടത്.അതേസമയം, എതിര്‍പ്പിന് കാരണമായ വിഷയം വെളിപ്പെടുത്താന്‍ ജഡ്ജിമാര്‍ വിസമ്മതിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com