പരമോന്നത നീതിപീഠം ഇനി വാര്‍ത്താസമ്മേളനങ്ങളിലൂടെ ആയിരിക്കുമോ വിധിപ്രസ്താവങ്ങള്‍ നടത്തുകയെന്ന് ജോയ് മാത്യു

നേരത്തെ വിപ്ലവകാരികളായിരുന്ന ജസ്റ്റിസ് കട് ജുവും ജസ്റ്റിസ് കര്‍ണ്ണനും എന്തിനു നമ്മുടെ എം വി ജയരാജന്‍ വരെ ശരിയായിരുന്നില്ലേ എന്ന് സംശയിച്ചാല്‍ അത് തെറ്റാണോ 
പരമോന്നത നീതിപീഠം ഇനി വാര്‍ത്താസമ്മേളനങ്ങളിലൂടെ ആയിരിക്കുമോ വിധിപ്രസ്താവങ്ങള്‍ നടത്തുകയെന്ന് ജോയ് മാത്യു

കോഴിക്കോട്: പരമോന്നത നീതിപീഠം ഇനി വാര്‍ത്താസമ്മേളനങളിലൂടെയായിരിക്കുമോ വിധിപ്രസ്താവങ്ങള്‍ നടത്തുകയെന്ന് നടന്‍ ജോയ് മാത്യു. ചില കാര്യങ്ങള്‍ക്ക് ഒരു 'വ്യവസ്ഥയും വെള്ളിയാഴ്ച' യുമുണ്ടെന്ന് സമര്‍ത്ഥിച്ചവര്‍ തന്നെ വിപ്ലവകാരികളാകുമ്പോള്‍ നേരത്തെ വിപ്ലവകാരികളായിരുന്ന ജസ്റ്റിസ് കട് ജുവും ജസ്റ്റിസ് കര്‍ണ്ണനും എന്തിനു നമ്മുടെ എം വി ജയരാജന്‍ വരെ ശരിയായിരുന്നില്ലേ എന്ന്
സംശയിച്ചാല്‍ അത് തെറ്റാണോ യുവര്‍ ഓണര്‍ എന്നും ജോയ് മാത്യു ചോദിക്കുന്നു


നീതിപീഠം മണ്ണിലേക്കിറങ്ങുന്നു എന്നാണോ ഇതിന്നര്‍ഥം. അത് മനുഷ്യരിലേക്കടുക്കുന്നു എന്നാണോ നം മനസ്സിലാക്കേണ്ടത്. ഇന്‍ഡ്യന്‍ നീതിന്യായ ചരിത്രത്തിലെ ഈ വിപ്ലവം ഒരു ഭരണയന്ത്രത്തിനും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നീതിപീഠത്തെ വിലക്കെടുക്കാനാവില്ലന്നാണോ സമര്‍ഥിക്കുന്നതെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു


നീതിപീഠം
മണ്ണിലേക്കിറങ്ങുന്നു എന്നാണോ ഇതിന്നര്‍ഥം?
അത് മനുഷ്യരിലേക്കടുക്കുന്നു എന്നാണോ നം മനസ്സിലാക്കേണ്ടത്?
ഇന്‍ഡ്യന്‍ നീതിന്യായ ചരിത്രത്തിലെ
ഈ വിപ്ലവം 
ഒരു ഭരണയന്ത്രത്തിനും തങ്ങളുടെ
താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്
നീതിപീഠത്തെ വിലക്കെടുക്കാനാവില്ലന്നാണോ സമര്‍ഥിക്കുന്നത്?
പരോമോന്നത നീതിപീഠം ഇനി
വാര്‍ത്താസമ്മേളനങളിലൂടെ യായിരിക്കുമോ വിധിപ്രസ്താവങ്ങള്‍ നടത്തുക?
ചില കാര്യങ്ങള്‍ക്ക് ഒരു 'വ്യവസ്ഥയും
വെള്ളിയാഴ്ച' യുമുണ്ടെന്ന്
സമര്‍ഥിച്ചവര്‍ തന്നെ വിപ്ലവകാരികളാകുംബോള്‍
നേരത്തെ വിപ്ലവകാരികളായിരുന്ന
ജസ്റ്റിസ് കട് ജുവും
ജസ്റ്റിസ് കര്‍ണ്ണനും
എന്തിനു നമ്മുടെ എം വി ജയരാജന്‍ വരെ ശരിയായിരുന്നില്ലേ എന്ന്
സംശയിച്ചാല്‍ അത് തെറ്റാണോ യുവര്‍ ഓണര്‍?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com