ലോക കേരളസഭ കൊണ്ട് പ്രവാസികള്‍ക്ക് എന്ത് നേട്ടം?; വിമര്‍ശനവുമായി കെ മുരളീധരന്‍

ലോക കേരളസഭ കൊണ്ട് പ്രവാസികള്‍ക്ക് എന്ത് നേട്ടമാണുളളതെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
ലോക കേരളസഭ കൊണ്ട് പ്രവാസികള്‍ക്ക് എന്ത് നേട്ടം?; വിമര്‍ശനവുമായി കെ മുരളീധരന്‍

തിരുവനന്തപുരം: ലോക കേരളസഭ കൊണ്ട് പ്രവാസികള്‍ക്ക് എന്ത് നേട്ടമാണുളളതെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത്തരം സമ്മേളനം നടത്തിയത് കൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദേശിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല. താന്‍ പരിപാടി ബഹിഷ്‌കരിച്ചതാണെന്നും കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയ ജെഡിയുവിന്റെ നേതാവ് എം പി വീരേന്ദ്രകുമാറിനെയും കെ മുരളീധരന്‍ വിമര്‍ശിച്ചു. 
സിറ്റിങ് സീറ്റ് വിട്ടുകൊടുത്ത് രാഷ്ട്രീയ അഭയം നല്‍കിയ വലതുമുന്നണിയെ രണ്ടുവര്‍ഷം കൊണ്ട് ഉപേക്ഷിച്ചയാളാണ് എം പി വീരേന്ദ്രകുമാര്‍ .അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ ഒന്‍പതുവര്‍ഷവരെ മുന്നണിയുടെ ഭാഗമായത് വലിയ കാര്യമാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. 

 ജെഡിയു യുഡിഎഫ് വിട്ടത് എന്തിനാണെന്ന് അറിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.   പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി വിട്ടതെന്നാണ് വീരേന്ദ്രകുമാര്‍ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മുന്നണി വിടുന്ന രാജ്യത്തെ ആദ്യ പാര്‍ട്ടിയാകും ജനതാദള്‍ യുഎന്നും ചെന്നിത്തല പറഞ്ഞു.എല്‍ഡിഎഫില്‍ നിന്നും ചവിട്ടി പുറ്ത്താക്കി എകെജി സെന്ററില്‍ നിന്നും സങ്കടത്തോടെ ഇറങ്ങിവന്ന ജനതാദള്‍ യുവിന് അഭയം കൊടുത്തതിന് കിട്ടിയ ശിക്ഷയാണ് ഇതെന്നും ചെന്നിത്തല ചൂണ്ടികാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com