സര്‍ക്കാറിനെയും രാഷ്ട്രീയത്തെയും ഭരണവര്‍ഗ്ഗത്തെയും പഴിക്കുന്നത് അതിന് ശേഷം: പ്രശാന്ത് നായര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2018 12:36 PM |
Last Updated: 14th January 2018 12:36 PM | A+A A- |

കോഴിക്കോട്: തങ്കമ്മയുടെ മരണം അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉള്ള നാണക്കേടിന്റെ മെഡലാണെന്ന് കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍.സര്‍ക്കാറിനെയും രാഷ്ട്രീയത്തെയും ഭരണവര്‍ഗ്ഗത്തെയും പഴിക്കുന്നത് അതിന് ശേഷം. സ്‌നേഹത്തില്‍, കൂട്ടായ്മയിലൂടെ പരിഹരിക്കാന്‍ പറ്റാത്ത ഒന്നുമില്ല കേരളത്തില്‍ എന്ന് വളരെ ശക്തമായി വിശ്വസിക്കുന്നവരില്‍ പെടും ഞാനും. അതിന് മാത്രം സമ്പത്തും കഴിവും ഉള്ള ആള്‍ക്കാരാണ് നമ്മള്‍..പരസ്പരം അറിഞ്ഞ് ഉള്ളത് പങ്ക് വെച്ച് ജീവിക്കാന്‍ മനസ്സ് വേണം എന്ന് മാത്രം. അര്‍ഹിക്കാതെ, മറ്റുള്ളവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് നമുക്ക് കിട്ടിയ ഐശ്വര്യങ്ങള്‍ പലതുമെന്നും പ്രശാന്ത് നായര്‍ പറഞ്ഞു
എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും, വിശ്വാസിക്കൂട്ടായ്മകളിലും, സാമുദായിക കൂട്ടായ്മകളിലും ദേശഭാഷാപരമായ കൂട്ടായ്മകളിലും മനുഷ്യസ്‌നേഹികള്‍ ഉണ്ടെന്നാണ് എന്റെ ചെറിയ ജീവിതാനുഭവങ്ങളില്‍ നിന്ന് പഠിച്ച പാഠം. കൂട്ടത്തില്‍ ഒരാള്‍ വീഴുമ്പോള്‍ രാഷ്ട്രീയമോ മതമോ ഒന്നും നോക്കാതെ, ആരെയും കുറ്റം പറയാന്‍ നില്‍ക്കാതെ, താങ്ങായി നില്‍ക്കാന്‍ എവിടെയും ഉണ്ടാവും അങ്ങനെ കുറേ നല്ല മനസ്സുള്ളവര്‍. കണ്മുന്നിലെ സങ്കടങ്ങള്‍ കാണാനാവാത്ത വിധം പകയും, വാശിയും, കുറ്റപ്പെടുത്തലുകളും, ഒടുക്കത്തെ ഈഗോയും പിന്നെ വല്ലാത്ത തിരക്കും കൊണ്ട് ഇപ്പറഞ്ഞ ജനുസ്സിലെ ആള്‍ക്കാര്‍ക്കും വംശനാശം വന്നോ എന്തോ.
ഈ അമ്മയുടെ മരണം അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉള്ള നാണക്കേടിന്റെ മെഡലാണ്. സര്‍ക്കാറിനെയും രാഷ്ട്രീയത്തെയും ഭരണവര്‍ഗ്ഗത്തെയും പഴിക്കുന്നത് അതിന് ശേഷം. സ്‌നേഹത്തില്‍, കൂട്ടായ്മയിലൂടെ പരിഹരിക്കാന്‍ പറ്റാത്ത ഒന്നുമില്ല കേരളത്തില്‍ എന്ന് വളരെ ശക്തമായി വിശ്വസിക്കുന്നവരില്‍ പെടും ഞാനും. അതിന് മാത്രം സമ്പത്തും കഴിവും ഉള്ള ആള്‍ക്കാരാണ് നമ്മള്‍..പരസ്പരം അറിഞ്ഞ് ഉള്ളത് പങ്ക് വെച്ച് ജീവിക്കാന്‍ മനസ്സ് വേണം എന്ന് മാത്രം. അര്‍ഹിക്കാതെ, മറ്റുള്ളവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് നമുക്ക് കിട്ടിയ ഐശ്വര്യങ്ങള്‍ പലതും.
സ്‌നേഹിച്ച കുറ്റത്തിന് സഹോദരന്‍ കൊല്ലപ്പെടുകയും, ഏതോ കാലത്ത് സ്‌നേഹിച്ച പ്രായത്തെ ചൊല്ലി തെരുവില്‍ യുദ്ധം നടക്കുകയും, സ്‌നേഹിക്കാനും സംരക്ഷിക്കാനും ആളില്ലാതെ ഒരമ്മ മരിക്കുന്നതും എല്ലാം നമ്മുടെ നാട്ടിലാണല്ലോ എന്നോര്‍ക്കുമ്പൊ സത്യത്തില്‍ ഡിപ്രഷന്‍ തോന്നും. ഒരു സാധാരണ മനുഷ്യന് വേണ്ടുന്ന പ്രയോറിറ്റികളില്‍ നിന്ന് നമ്മുടെ എല്ലാവരുടെയും പ്രയോറിറ്റികള്‍ വല്ലാണ്ട് മാറിപ്പോകുന്നു. അല്ലെങ്കില്‍ പലരും ചേര്‍ന്ന് മാറ്റിക്കൊണ്ടിരിക്കുന്നുവെന്നും പ്രശാന്ത് നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു