സിപിഎമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാകില്ല ; കൂടുതല്‍ ആര്‍എസ്എസ് നേതാക്കള്‍ സിപിഎമ്മിലെത്തുമെന്ന് പി ജയരാജന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2018 03:42 PM |
Last Updated: 14th January 2018 03:42 PM | A+A A- |

കണ്ണൂര്‍ : സിപിഎമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാകുമെന്ന് വിചാരിക്കേണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ആര്‍ എസ് എസിനെ ഒറ്റപ്പെടുത്തണം. കൂടുതല്‍ ആര്‍എസ്എസ് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. പാനൂരില്‍ സിപിഎമ്മിന്റെ പ്രതിരോധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ആര്‍എസ്എസിന്റെ രക്ത ദാഹത്തിനു മുമ്പില്‍ കീഴടങ്ങാനാവില്ല, ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്യാവാക്യം ഉയര്‍ത്തിയാണ് സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിരോധ റാലി നടത്തിയത്. ജില്ലാ സെക്രട്ടറി പി ജയരാജന്‍ റാലി ഉദ്ഘാടനം ചെയ്തു. ഏരിയയിലെ ആറു കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച ജാഗ്രതാ ജാഥകള്‍ പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംഗമിച്ചു. പി ഹരീന്ദ്രന്‍ അധ്യക്ഷനായി.എം സുരേന്ദ്രന്‍, കെ ഇ കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു.