'അടുത്ത ജന്മത്തിലെങ്കിലും തങ്കമ്മ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ഭാര്യയാകാതിരിക്കട്ടെ' : അഡ്വ. ജയശങ്കര്‍ 

ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന നമ്മുടെ ഇരട്ട ചങ്കുവിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി
'അടുത്ത ജന്മത്തിലെങ്കിലും തങ്കമ്മ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ഭാര്യയാകാതിരിക്കട്ടെ' : അഡ്വ. ജയശങ്കര്‍ 

കൊച്ചി : ഏക ആശ്രയമായ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കൂത്താട്ടുകുളത്ത് റിട്ടയേഡ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മാധവന്റെ വിധവ തങ്കമ്മ തൂങ്ങിമരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ജയശങ്കര്‍ വിമര്‍ശനം ഉന്നയിച്ചത്. 

യുഡിഎഫ് ഭരണ കാലത്ത് മുടങ്ങിപ്പോയ ക്ഷേമ പെന്‍ഷനുകള്‍ കുടിശിക തീര്‍ത്തു കൊടുത്ത സര്‍ക്കാരാണ് ഇപ്പോള്‍ നാടു ഭരിക്കുന്നത്. KSRTCക്കാര്‍ക്കു തുച്ഛമായ ഫാമിലി പെന്‍ഷന്‍ പോലും മുടങ്ങുന്നു. 

ഭരണപ്രതിപക്ഷ നേതാക്കളും പ്രവാസി പ്രാഞ്ചികളും തിരുവനന്തപുരത്ത് ലോക കേരള സഭ കൂടി അര്‍മാദിക്കുന്ന അതേസമയത്താണ് പാവം തങ്കമ്മ ഒരുമുഴം കയറില്‍ ദുരിതജീവിതത്തിന് അറുതി വരുത്തിയത്. ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന നമ്മുടെ ഇരട്ട ചങ്കുവിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി. ഫേസ്ബുക്ക് പോസ്റ്റില്‍ അഡ്വ ജയശങ്കര്‍ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴയില്‍, KSRTCയില്‍ നിന്ന് റിട്ടയര്‍ ചെയ്ത െ്രെഡവര്‍ മാധവന്റെ വിധവ തങ്കമ്മ തൂങ്ങി മരിച്ചു. കുടുംബത്തിന്റെ ഏക അവലംബമായ ഫാമിലി പെന്‍ഷന്‍ കഴിഞ്ഞ അഞ്ചു മാസമായി കിട്ടാഞ്ഞതാണ് തങ്കമ്മയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബൂര്‍ഷ്വാ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഡിഎഫ് ഭരണ കാലത്ത് മുടങ്ങിപ്പോയ ക്ഷേമ പെന്‍ഷനുകള്‍ കുടിശിക തീര്‍ത്തു കൊടുത്ത സര്‍ക്കാരാണ് ഇപ്പോള്‍ നാടു ഭരിക്കുന്നത്. KSRTCക്കാര്‍ക്കു തുച്ഛമായ ഫാമിലി പെന്‍ഷന്‍ പോലും മുടങ്ങുന്നു.

ഭരണപ്രതിപക്ഷ നേതാക്കളും പ്രവാസി പ്രാഞ്ചികളും തിരുവനന്തപുരത്ത് ലോക കേരള സഭ കൂടി അര്‍മാദിക്കുന്ന അതേസമയത്താണ് പാവം തങ്കമ്മ ഒരുമുഴം കയറില്‍ ദുരിതജീവിതത്തിന് അറുതി വരുത്തിയത്. ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന നമ്മുടെ ഇരട്ട ചങ്കുവിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി.

തങ്കമ്മയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. അടുത്ത ജന്മത്തിലെങ്കിലും അവര്‍ KSRTC ജീവനക്കാരന്റെ ഭാര്യയാകാതിരിക്കട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com