പിണറായിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന പറഞ്ഞ ആര്‍എസ്എസ് നേതാവും കേരളത്തിലെ സിപിഎം നേതാക്കളും ഒരുപോലെ: വിടി ബല്‍റാം

സിപിഎമ്മും ആര്‍എസ്എസും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളല്ല ഒരേ വശം തന്നെയാണെന്ന് വിടി ബല്‍റാം എംഎല്‍എ
പിണറായിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന പറഞ്ഞ ആര്‍എസ്എസ് നേതാവും കേരളത്തിലെ സിപിഎം നേതാക്കളും ഒരുപോലെ: വിടി ബല്‍റാം

പട്ടാമ്പി: സിപിഎമ്മും ആര്‍എസ്എസും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളല്ല ഒരേ വശം തന്നെയാണെന്ന് വിടി ബല്‍റാം എംഎല്‍എ. പട്ടാമ്പിയില്‍ മുസ്ലീം യൂത്ത് ലീര് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാഫാസിസ്റ്റുകളും ഭയപ്പെടുന്നത് നാവിനെയാണ്. കേരളത്തിലെ സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള ബിജെപി നേതാവ് പറഞ്ഞത്. നാവ് പിഴുതെടുക്കുമെന്ന ഭീഷണിയിലൂടെ കേരളത്തിലെ ഉന്നത സിപിഎം നേതാക്കള്‍ ഇത് ആവര്‍ത്തിക്കുകയാണ്. പത്തടി കിട്ടുമ്പോള്‍ ഒന്നെങ്കിലും  തിരിച്ചുകൊടുക്കുക എന്നത് മനുഷ്യസഹജമാണെന്നും ബല്‍റാം പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ വ്യക്തിഹത്യയും ആശ്ലീല ആരോപണങ്ങളും തുടര്‍ന്നപ്പോള്‍ ഒരഭിപ്രായം പറഞ്ഞത് നിവൃത്തികേടിനാലാണ്. ആ വാക്കുകളിലേക്കോ സന്ദര്‍ഭത്തിലേക്കോ ഇനിയും കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭീഷണികള്‍ക്ക് മുന്നില്‍ പിന്‍മാറില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യവുമായി മുന്നോട്ട് പോകുമെന്നും ബല്‍റാം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com