ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി നടന്‍ ടൊവീനോയും 

764 ദിവസമായി സമരംചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി  നടന്‍ ടൊവീനോ എത്തി 
ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി നടന്‍ ടൊവീനോയും 

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത്. നടന്‍ ടൊവിനോ തോമസ്, കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ തുടങ്ങി നിരവധി പേര്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു സമരപന്തലിലെത്തി. പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സഹോദരന്റെ കൊലപാതകികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്തിന്റെ സമരം

764 ദിവസമായി സമരം ചെയ്യുന് ശ്രീജിത്തിന്റെ ശാരികസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് സമരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയത്. രണ്ടുദിവസം മുന്‍പാണ് ശ്രീജിത്തിന്റെ സമരത്തെ നവമാധ്യമങ്ങള്‍ ഏറ്റെടുത്തത്. നീതി വൈകുന്നതും നീതി നിഷേധമാണെന്നാ ഹാഷ് ടാഗിലൂടെയാണ് ശ്രീജിതിന്റെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നൂറ് കണക്കിനാളുകള്‍ എത്തുന്നത്

സിബിഐ കേസ് ഏറ്റെടുക്കും വരെ സമരം തുടരനാണ് ശ്രീജിത്തിന്റെ തീരുമാനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com