കൊച്ചിയെ വിറപ്പിച്ച് കവര്‍ച്ചാസംഘം; ആലുവയില്‍ 100 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു

എറണാകുളം ജില്ലയെ ഭീതിയിലാഴ്ത്തി വീണ്ടും വീടുകുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ആലുവ തോട്ടമുഖത്ത് വീടുകുത്തിത്തുറന്നു 100 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയും കവര്‍ന്നു
കൊച്ചിയെ വിറപ്പിച്ച് കവര്‍ച്ചാസംഘം; ആലുവയില്‍ 100 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു

ആലുവ: എറണാകുളം ജില്ലയെ ഭീതിയിലാഴ്ത്തി വീണ്ടും വീടുകുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ആലുവ തോട്ടമുഖത്ത് വീടുകുത്തിത്തുറന്നു 100 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയും കവര്‍ന്നു. മഹിളാലയം കവലയിലെ റോയല്‍കാസില്‍ ഫഌറ്റിന് സമീപം പടിഞ്ഞാറെപ്പറമ്പില്‍ അബ്ദുല്ലയുടെ വീട്ടിലാണ് സംഭവം. 

വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
മമ്പുറത്ത് സന്ദര്‍ശനത്തിന് പോയ അബ്ദുള്ളയും കുടുംബവും ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ വീടിന്റെ പരിസരത്തുനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആലുവ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

എറണാകുളം ജില്ലയില്‍ അടുത്തിടെ നടന്ന വന്‍ കവര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പോലീസ് ജാഗ്രത പാലിക്കുന്നതിനിടെയാണ് വീണ്ടും വീട് കുത്തിക്കുറന്ന് കവര്‍ച്ച.നേരത്തെ തൃപ്പൂണിത്തുറയിലെ രണ്ട് വീടുകളില്‍ വന്‍ കവര്‍ച്ച നടന്നിരുന്നു. വീട്ടുകാരെ ആക്രമിച്ച് കെട്ടിയിട്ട ശേഷമാണ് സ്വര്‍ണവും പണവും കവര്‍ന്നത്. കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നുപേരെ ഡല്‍ഹിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 


ആലുവ നഗരത്തെ ഞെട്ടിച്ച 300 പവന്‍ കവര്‍ച്ച നടന്നിട്ട് നാലുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് ഇന്നലെ തോട്ടുമുഖത്ത് നിന്ന് 100 പവനും ഒരു ലക്ഷം രൂപയും മോഷണം പോയത്. 2014 ഫെബ്രുവരി ഒന്നിനാണ് പുളിഞ്ചോട് കട്ടക്കയത്ത് പൈജാസ് ഇബ്രാഹിമിന്റെ വീട്ടില്‍ നിന്ന് 300 പവന്റെ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും റോളക്‌സ് വാച്ചും എല്‍സിഡി ടിവിയും അടക്കം 85 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com