ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേത്; പുതിയ വാദവുമായി ദിലീപ് കോടതിയില്‍

തനിക്കെതിരായ രേഖകളുടെ പകര്‍പ്പ് പൊലീസ് നല്‍കുന്നില്ലെന്നും ഇതു ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ദിലീപ് കോടതിയില്‍
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേത്; പുതിയ വാദവുമായി ദിലീപ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍. കുറ്റപത്രങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നു ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

തനിക്കെതിരായ രേഖകളുടെ പകര്‍പ്പ് പൊലീസ് നല്‍കുന്നില്ലെന്നും ഇതു ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. പെന്‍െ്രെഡവിന്റെ ഉളളടക്കം പ്രോസിക്യൂഷന്റെ കേസുമായി ഒത്തുപോകുന്നതല്ല. അതിനാല്‍ പെന്‍െ്രെഡവിന്റെ പകര്‍പ്പ് ലഭ്യമാക്കണം. കേസില്‍ രണ്ട് ഹരജികളാണ് ദിലീപ് അങ്കമാലി കോടതിയില്‍ നല്‍കിയത്. 

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പകര്‍പ്പും നൂറില്‍പ്പരം തെളിവുരേഖകളുടെ പകര്‍പ്പും കൈമാറണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ദൃശ്യം അടങ്ങിയ മൊബൈല്‍ ചിപ്പ് ഉണ്ടെന്ന പൊലീസിന്റെ വാദം തെറ്റാണെന്ന നിഗമനത്തിലാണ് ദിലീപ്. ഹര്‍ജികള്‍ നല്‍കുന്നതോടെ രേഖകള്‍ പൊലീസിന് ദിലീപിന് കൈമാറേണ്ടിവരും. ഇതിന് കൂടുതല്‍ സമയമെടുക്കുന്നത്, വിചാരണ നീണ്ടുപോകാന്‍ സാഹചര്യം ഒരുക്കുമെന്ന കണക്കുകൂട്ടലിലാണ് ദിലീപ്. രേഖകളെല്ലാം പഠിച്ചശേഷം ആത്മവിശ്വാസത്തോടെ വിചാരണ നേരിടാനാകുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കണക്കുകൂട്ടുന്നു.

അതേസമയം, കേസില്‍ അങ്കമാലി മജിസ്‌ട്രേറ്റ്  കോടതി പ്രതി മാര്‍ട്ടിന്റെരഹസ്യ മൊഴി രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com