മുന്‍പും ഇത് വഴി പോയിരുന്നു; ഇപ്പോള്‍ ആളാവാനല്ല ശ്രീജിത്തിനടുത്ത് എത്തിയതെന്ന് ജോയ് മാത്യു

കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത് എത്തിയത് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ്, മറിച്ച് ആളാവാന്‍ വേണ്ടിയല്ലെന്ന് ജോയ് മാത്യു
മുന്‍പും ഇത് വഴി പോയിരുന്നു; ഇപ്പോള്‍ ആളാവാനല്ല ശ്രീജിത്തിനടുത്ത് എത്തിയതെന്ന് ജോയ് മാത്യു

തിരുവനന്തപുരം: സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെ നടനും സംവിധായകനുമായ ജോയ് മാത്യു സന്ദര്‍ശിച്ചു. നേരത്തെ സോഷ്യല്‍മീഡിയയിലൂടെ ശ്രീജിത്തിനു പിന്തുണ പ്രഖ്യാപിച്ച ജോയ് മാത്യു സമര പന്തലില്‍ എത്തുകയായിരുന്നു

 'കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത് എത്തിയത് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ്, മറിച്ച് ആളാവാന്‍ വേണ്ടിയല്ല. ശ്രീജിത്ത് മുന്‍പ് സമരം ചെയ്തപ്പോള്‍ ഞാന്‍ ഇതുവഴി കടന്നുപോയിട്ടുണ്ട്. അന്ന് ഈ സമരത്തെ ശ്രദ്ധിച്ചില്ല. അതെന്റെ തെറ്റാണ്' ജോയ് മാ്ത്യു പറഞ്ഞു.

നേരത്തെ ശ്രീജിത്ത് നിരാഹാര സമരം ആരംഭിച്ചതിനു പിന്നാലെ വിഷയം സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയാകുന്നതിനു ജോയ്മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റും സ്വാധീനം ചെലുത്തിയിരുന്നു. സമരം 761 ദിവസങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു ജോയ് മാത്യുവിന്റെ വിഷയത്തിലെ ആദ്യ പോസ്റ്റ്.

നാലു ദിവസങ്ങള്‍ക്ക് മുന്‍പ്'761 ഒരു ചെറിയ സംഖ്യയല്ല' എന്ന ഒരു കുറിപ്പും അതിന്നടിസ്ഥാനമായ ഏഷ്യാനെറ്റ് വാര്‍ത്തയും ഞാന്‍ ഈ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു

സ്വന്തം സഹോദരന്റെ ലോക്കപ്പ് മരണത്തില്‍ സി ബി ഐ അനേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ 761 ദിവസമായി സിക്രട്ടറിയേറ്റു പടിക്കല്‍ സമരം ചെയ്തിരുന്ന ശ്രീജിത്തിനു നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ചെറുപ്പക്കാരുടെ സംഘങ്ങള്‍ രാഷ്ട്രീയഭേതമെന്യേ ഒത്തൊരുമിച്ച് നീതിക്ക് വേണ്ടി ഒരു സഹോദരന്‍ നടത്തുന്ന ജീവത്യാഗത്തിനു പിന്തുണയുമായെത്തുന്നു.

ഫേസ് ബുക്കിലൂടെയും അല്ലാതെയും നിരവധി പേര്‍ എന്നെ സമരപന്തലിലേക്ക് വിളിക്കുന്നുണ്ട്. വരണമെന്നുണ്ട് ,എന്നാല്‍ കാര്യപ്രാപ്തിയും നീതിബോധവുമുള്ള യുവതീ യുവാക്കള്‍ അവര്‍ ഏറ്റെടുത്ത കാര്യങ്ങള്‍ വിജയത്തിലെത്തിക്കും എന്നെനിക്ക് തീര്‍ച്ചയുണ്ട്. ജനങ്ങളാണു യഥാര്‍ഥ ശക്തി എന്ന സത്യം ജ്വലിച്ചുകൊണ്ടിരിക്കുംബോള്‍ എന്റെ സാന്നിദ്ധ്യം അത്ര പ്രധാനമല്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ശ്രീജിത്തിനു പിന്തുണയേകുന്ന യുവമുന്നേറ്റത്തിനു എന്റെ ഐക്യദാര്‍ഡ്യം അതെ 761 ഒരിക്കലും ഒരു ചെറിയ സംഖ്യയല്ലെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു

അതേസമയം ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കാന്‍ ധാരണയായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചതായി എം.പിമാരായ ശശി തരൂരും കെ.സി വേണുഗോപാലുമാണ് വ്യക്തമാക്കിയത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സി.ബി.ഐ ഡയറക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

2014 മെയ് 19 നാണ് ശ്രീജീവ് പാറശ്ശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. ആത്മഹത്യ ആണെന്നായിരുന്നു പൊലീസിന്റെ വാദം. അതേസമയം ഇത് കസ്റ്റഡി മരണമാണെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com